വിജ്ഞാനത്തിന്റെ താക്കോൽ
~ ബ്രദര്‍ തോമസ് പോള്‍ ~
കര്ത്താവാണ് എൻറ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.
അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നുകിട്ടിയിരിക്കുന്നത്; വിശിഷ്ടമായ അവകാശം എനിക്കുലഭിച്ചിരിക്കുന്നു.” (സങ്കീർത്തനങ്ങൾ 16 : 5-6)
നമ്മുടെ കുടുംബത്തിൽ ഭാഗം വച്ച് കഴിഞ്ഞപ്പോൾ നമുക്ക് ഉള്ള ഓഹരി അളന്നു കിട്ടി. പക്ഷേ ഇവിടെ രസകരമായ ഒരു വ്യത്യാസം ഉണ്ട്.
ഉദാഹരണമായി പറയാം. നമ്മൾ പത്ത് മക്കളും പത്തേക്കർ സ്ഥലവും ഉണ്ടെങ്കിൽ നമുക്ക് ഓരോരുത്തർക്കും ഓരോ ഏക്കർ സ്ഥലം ഓഹരിയായി ലഭിക്കും. ഇതാണ് ഭൗതിക കാഴ്ചപ്പാട്. ഇങ്ങിനെയുള്ള സിമ്പോളിസ്സം ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇടക്ക് ഒരു കാര്യം പറഞ്ഞിരിക്കുന്നത് നോക്കാം. ദൈവം നമുക്ക് തരുന്നത് ‘infinite’ ആയിട്ടുള്ള ഒരു ദൈവത്തെ ആണ്. “കർത്താവാണെന്റെ ഓഹരി” ഈ ഓഹരി കർത്താവാണെങ്കിൽ,
infinite ആയിട്ടുള്ള ദാനമാണെങ്കിൽ, നേരെത്തെ പറഞ്ഞ പത്തേക്കർ ഭാഗം വക്കുമ്പോൾ ഓരോരുത്തർക്കും പത്തേക്കർ തന്നെ കിട്ടും. ഭൗതികമായ സമ്പത്തെങ്കിൽ ഓരോരുത്തർക്കും ഒരു ഏക്കർ വീതം കിട്ടും. കേൾക്കാൻ ‘ചെവിയുള്ളവൻ കേൾക്കട്ടെ’. ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് ആണ് ദൈവം ഇത് പോലെയുള്ള നോട്ട് വക്കുന്നത്. ഇത് വലിയൊരു ജ്ഞാനം ആണ്.
വിശുദ്ധ അഗസ്റ്റിനോസ് കരഞ്ഞത് പോലെ കരയാൻ തോന്നുന്ന സന്ദർഭം.
‘എത്ര വൈകി ദൈവമേ നിന്നെ അറിയുവാൻ ‘
ഒരു കാര്യം സൂചിപ്പിക്കട്ടെ, ഈ പാട്ടിലൊന്നും ജ്ഞാനത്തെ കുറിച്ച് പറയുന്നില്ല. ഇനി അത് എഴുതുവാൻ പുതിയ ആളുകൾ മുന്നോട്ട് വരണം. അതു പോലെ പുതിയ വചന പ്രഘോഷകർ ഉണ്ടാവണം. ജ്ഞാനത്തെ കുറിച്ച് പ്രഘോഷിക്കുവാൻ വൈദികരും സിസ്റ്റേഴ്സ്സും, ആൽമായരും ഉണ്ടാവണം.
ഇന്നത്തെ കാലത്ത് കുടുംബത്തിൽ ഉണ്ടാവുന്ന പ്രശ്നം എന്താണ്? ജ്ഞാനം ഇല്ലാതെ ചില തീരുമാനങ്ങൾ എടുക്കുന്നു.
ഇത് പറയുമ്പോൾ ചില കാര്യങ്ങൾ ഇവിടെ പറയട്ടെ. ഒരിക്കൽ കർമ്മലീത്ത സഭയിലെ ജനറൽ ചാപ്റ്ററിന്റെ delegates നു ഒരു ക്ലാസ്സ് കെടുക്കുവാൻ ബ്രദറിനെ വിളിച്ചു. അതിന് കുറെ ഒരുക്കങ്ങൾ ഒക്കെ ഉണ്ട്. ഒന്നാമതായി അവരിൽ കുറച്ച് പേർ കുറച്ചു ദിവസം മുൻപേ വന്നു അവിടെ താമസിക്കും. അവർ വിളിച്ചു പറഞ്ഞു, പരിശുദ്ധാത്മാവ് എന്ത് ഞങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് നിങ്ങൾ ഞങ്ങളോട് പറയണം. ബ്രദർ പ്രാർത്ഥിച്ചപ്പോൾ കിട്ടിയ ആശയം. എല്ലായിടത്തും ദൈവവിളിയുടെ കുറവുണ്ട്. മക്കളും കുറഞ്ഞു വരികയാണ്. ദൈവവിളിയെ കുറിച്ച് ഒരു ക്ലാസ്സ് കൊടുത്തു. അതിൽ പറഞ്ഞത് ഇങ്ങനെയാണ് . സാധാരണ മഠങ്ങളിൽ ദൈവവിളി ക്യാമ്പ് നടത്താൻ വേണ്ടി സിസ്റ്റേഴ്സ് ഉണ്ട്. അവർ ഓരോ ഇടവകകളിലും ഗ്രാമങ്ങളിലും പോയി കൗമാരപ്രായത്തിലുള്ള കുട്ടികളെ വിളിച്ചു അവർക്ക് വേണ്ടി ക്ലാസ്സ് എടുക്കും. അവർക്ക് വേണ്ടി വോക്കേഷൻ പ്രൊമോഷൻ നടത്തും. ബ്രദറിന് കിട്ടിയ ഒരു ഉൾകാഴ്ച, അത് പോര. ദൈവവിളി തുടങ്ങുന്നത് 15 വയസിലല്ല. അമ്മയുടെ ഗർഭത്തിൽ ആയിരിക്കുംബോഴാണ് തുടങ്ങുന്നത്. അതുകൊണ്ട് ബ്രദർ ഒരു തീരുമാനം പറഞ്ഞു. ദൈവവിളി ക്യാമ്പ് നടത്തുന്നതിൽ കുഴപ്പം ഒന്നുമില്ല. ഓരോ മഠത്തിനും ചുറ്റിനും ഉള്ള ഗർഭിണികളെ വിളിച്ചു കൂട്ടി മാസത്തിൽ ഒരിക്കലെങ്കിലും അവർക്ക് വേണ്ടി പ്രത്യക ശുശ്രൂഷ നടത്തണം. അപ്പോൾ എന്ത് സംഭവിക്കും? പരിശുദ്ധ അമ്മ എലിസബത്തിന്റെ വീട്ടിൽ ചെന്നപ്പോൾ, അമ്മയുടെ അഭിവാദനം കേട്ട മാത്രയിൽ എലിസബത്തിന്റെ ഗർഭത്തിൽ ദൈവവിളി കുതിച്ചു ചാടി. അതാണ് ദൈവവിളി. അവിടെ നിന്നാണ് ദൈവവിളി ഉണ്ടാവുന്നത്. വളരെ പ്രധാനപ്പെട്ട ദൈവവിളി ആണിത്.
അമ്മമാരും അപ്പന്മാരും, ദൈവവചനവും ജ്ഞാനവും കൊണ്ട് നിറയണം. അപ്പോൾ ദൈവവിളി കൂടുതൽ കൃത്യമായി ഉണ്ടാകും.
സുവിശേഷത്തിൽ ഈശോ ഒരു പാട് സ്ഥലത്ത് ജ്ഞാനത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അതിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ വിശദീകരണം നടക്കുന്നതിന്റെ അവസാനം പറഞ്ഞു, സോളോമന്റെ ജ്ഞാനത്തെ കുറിച്ച് അറിയാൻ ദക്ഷിണ ദേശത്ത് നിന്നും ഒരു രാജ്ഞി ദൂരദേശത്ത് നിന്നും വന്നു. എന്നാൽ ഇവിടെ സോളമനേക്കാൾ വലിയവൻ. ഈശോയെ കുറിച്ചാണ് ഇവിടെ പറയുന്നത്. അതായത് സോളമൻ ജ്ഞാനം നൽകിയ ദാതാവ് ഇതാ ഇവിടെ. പക്ഷേ ആരും ജ്ഞാനം തേടി അവിടത്തെ അടുത്തേക്ക് പോകുന്നില്ല. നമ്മൾ സുവിശേഷം ആരംഭിച്ചിട്ടേ ഉള്ളൂ. ഈ സുവിശേഷം ഈ പുസ്തക രൂപത്തിൽ നമ്മുടെ വീടുകളിൽ എത്തിയിട്ട് അമ്പത് വർഷം ആയിട്ടേയുള്ളൂ.
നമ്മുടെയൊക്കെ ബാല്യകാലത്തെ-ഈ പുസ്തകം നമ്മുടെ വീടുകളിൽ എത്തിയിട്ടുള്ളു.
അതിനെ കുറിച്ച് ഓർത്ത് വിഷമിക്കണ്ട. ഇതൊരു evolution ആണ്.
1550 ൽ ജർമ്മനിയിൽ വച്ച് പ്രിന്റിംഗ് പ്രസ്സിൽ ആദ്യം പ്രിൻറ് ചെയ്തത് 200 ബൈബിൾ ആയിരുന്നു. അതിന് മുൻപ് ഇതെല്ലാം കൈകൊണ്ട് എഴുതുക ആയിരുന്നു. ഇപ്പോഴും ചിലരൊക്കെ ബൈബിൾ കൈകൊണ്ട് എഴുതുന്നുണ്ട്.
സുവിശേഷ വേല ആരംഭിക്കുന്നതെ ഉള്ളൂ. ഈശോ പറയുന്നു,
ഈ സോളമന് ജ്ഞാനം കൊടുത്തത് ഞാനാണ്. സോളമനേക്കാൾ വലിയവൻ ഇതാ ഇവിടെ. ഈശോ ഇത്
ഫരിസേയാനോടാണ് പറഞ്ഞതെങ്കിലും, നമ്മുടെ കാര്യം ഒന്ന് നോക്കൂ. ജ്ഞാനസ്നാനം ആണ് നമ്മൾ സ്വീകരിച്ചിരിക്കുന്നത്. ജ്ഞാനസ്നാനത്തിലൂടെ ദൈവത്തിന്റെ ജ്ഞാനം നമ്മിലേക്ക് പകരപ്പെടുന്നുവെങ്കിലും,എന്തോ കാരണത്താൽ ദൈവിക ജ്ഞാനത്തെ കുറിച്ച് വേണ്ട രീതിയിൽ പഠിക്കാതെ, ഭൗതിക ജ്ഞാനത്തിന്റെ ഒരു കാഴ്ചപ്പാടിലൂടെ നമ്മൾ നീങ്ങി. ഇത് ആരെയും വിമർശിക്കാൻ വേണ്ടി പറയുന്നതല്ല. ഈയൊരു സത്യം മനസ്സിലായാൽ മാത്രമേ നമ്മൾ വിജയിക്കുകയുള്ളു. പള്ളിക്കൊരു പള്ളിക്കൂടം വേണമെന്ന് ഉള്ള തീരുമാനത്തിന് പള്ളിക്കൂടം ഉണ്ടാക്കി.
ഈ പള്ളിക്കൂടത്തിൽ പള്ളികാര്യം വല്ലതും പഠിക്കുന്നുണ്ടോ? പള്ളിക്കൂടത്തിൽ ഒരു സ്വർഗ്ഗസ്ഥനായ പിതാവിന്റെ പ്രാർത്ഥനയോ, അതിലടങ്ങിയിരിക്കുന്ന ദൈവിക ജ്ഞാനം പകരാനോ പറ്റുന്നുണ്ടോ. കുറച്ചൊക്കെ പറ്റുന്നുണ്ടാവാം. പക്ഷേ അത് വേണ്ട രീതിയിൽ ആയിട്ടില്ല. വേദോപദേശ ക്ലാസ്സുകളിൽ ജ്ഞാനത്തെ കുറിച്ച് പഠിപ്പിക്കുന്നുണ്ടോ?
ഇതിനെല്ലാം അടിസ്ഥാനപരമായ മാറ്റം ഉണ്ടാകണം. വേദോപദേശം പഠിപ്പിക്കുന്ന ടീച്ചർമാർ, ആകെ കിട്ടുന്ന ഒരു ഞായറാഴ്ച ഇതിന് വേണ്ടി മാറ്റി വക്കുന്നു. അവർക്കും ഒരു ഫോർമേഷൻ വേണ്ടേ. അവർ എന്തെങ്കിലും പഠിപ്പിച്ചാൽ പോരല്ലോ. അവർക്ക് സുവിശേഷത്തിന്റെ മർമ്മ പ്രധാനമായ ജ്ഞാനത്തെ കുറിച്ച് അവർക്ക് ഫോർമേഷൻ വേണ്ടേ. ഇനിയുള്ള കാലഘട്ടത്തിൽ സഭയിൽ നമ്മിൽ ഇതെല്ലാം ഉണ്ടാകണം. തീർച്ചയായും ഉണ്ടാകും.
നിയമജ്ഞരേ, നിങ്ങള്ക്കു ദുരിതം! നിങ്ങൾ വിജ്ഞാനത്തിന്റെ താക്കോൽ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാൻ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു.
(ലൂക്കാ 11 : 52) ഇത് അന്ന് ഈശോ നിയമാജ്ഞരോടും, ഇന്ന് നമ്മോടും ചോദിക്കുന്നു.