കെസിവൈഎം ഗവേഷക വിഭാഗത്തിനു തുടക്കമായി
കോട്ടയം: ഉന്നത വിദ്യാഭ്യാസ രംഗത്തും സാന്പത്തിക പഠനരംഗത്തും സജീവമായി നിൽക്കുന്ന യുവജനങ്ങളെ ഒരുമിച്ചു ചേർത്തു അതതു മേഖലകളിൽ അവർക്കുള്ള അറിവ് യുവജനങ്ങൾക്കും സമൂഹത്തിനും പൊതുവായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെസിവൈഎം സംസ്ഥാന സമിതി രൂപം നൽകിയ ഉന്നത വിദ്യാഭ്യാസ- സാന്പത്തികകാര്യ ഗവേഷക വിഭാഗ ഫോറത്തിനു തുടക്കമായി.
ഫോറത്തിന്റെ പ്രഥമ സമ്മേളനം പിഒസി യിൽ കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. അറിവാണ് ഒരാളെ നല്ല മനുഷ്യനാക്കി മാറ്റുന്നതെന്നും അറിവിന്റെ തലങ്ങൾ തേടുന്നവരാകണം യുവജനങ്ങളെന്നും ബിഷപ് ഡോ. ജോസഫ് കാരിക്കശേരി പറഞ്ഞു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര ആമുഖ പ്രഭാഷണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട് ആശംസകൾ നേർന്നു. തെയോഫിലോസ് കോളജ് പ്രിൻസിപ്പലും മുൻ കെസിവൈഎം സെനറ്റ് മെന്പറുമായിരുന്ന പ്രഫ. ഡോ. കെ.വൈ. ബെനഡിക്ട് ഉന്നത വിദ്യാഭ്യാസ-സാന്പത്തിക രംഗങ്ങളിലെ നൂതന ആശയങ്ങളെക്കുറിച്ചു ക്ലാസ് നയിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ബിജോ പി. ബാബു, വൈസ് പ്രസിഡന്റ് കുമാരി ഡെലിൻ ഡേവിഡ് സംസ്ഥാന ഭാരവാഹികളായ ജോസ് റാൽഫ്, തേജസ് മാത്യു കറുകയിൽ, സന്തോഷ് രാജ്, റോസ്മോൾ ജോസ്, കെ.എസ്. ടീന, ഷാരോണ്‍ കെ. റെജി, തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നല്കി.