കൊറോണ കോള്‍സെന്ററില്‍ ഒരു മെത്രാന്‍!

കണ്ണൂര്‍: കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കോള്‍ സെന്ററിലേക്ക് വിളിച്ച പലര്‍ക്കും അത്ഭുതമാണ്. അങ്ങേത്തലയ്ക്കല്‍ ഇരുന്ന് അവരുടെ കോളുകള്‍ കുറിച്ചെടുക്കുന്നത് വേറെയാരുമല്ല, കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതലയാണ്.

കേരളത്തില്‍ ഏറ്റവുമധികം കോവിഡ് കേസുകളുള്ള ജില്ലയാണ് കണ്ണൂര്‍. കണ്ണൂര്‍ നഗരത്തിലെ മേയറുടെ ക്ഷണം സ്വീകരിച്ചാണ് മെത്രാനായ ബിഷപ്പ് അലക്‌സ് കോള്‍ സെന്ററില്‍ സേവനം ചെയ്യാനെത്തിയത്.

രാവിലെ 10. 30 മതുല്‍ ഉച്ചയ്ക്ക് 1 മണി വരെ അദ്ദേഹം അവിടെ കോളുകള്‍ അറ്റഡന്റ് ചെയ്യും. അത്യാവശ്യകാര്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടാണ് പലരും കോള്‍ സെന്ററുകളിലേക്ക് വിളിക്കുന്നത്. മറ്റു സേവകരോടൊപ്പമിരുന്ന് ബിഷപ്പും ആവശ്യങ്ങള്‍ എഴുതിയെടുക്കും. 24 മണിക്കൂറും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു.

കൊറോണ വൈറസ് വ്യാപനം തടയാനുള്ള ഉദ്യമത്തില്‍ ഇത്തരത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ കഴിയുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ബിഷപ്പ് വടക്കുംതല പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles