നമ്മുടെ പ്രവര്‍ത്തികള്‍ സ്‌നേഹത്താല്‍ പ്രേരിതമാകണം

സ്‌നേഹത്താല്‍ പ്രേരിതമായി പ്രവർത്തിക്കണം

ലോകത്തിൽ ഒരു കാര്യത്തിനു വേണ്ടിയും ആരോടെങ്കിലുമുള്ള സ്നേഹത്തെ പ്രതിയും, യാതൊരു തിന്മയും ചെയ്യരുത്. ഒന്നുമില്ലാത്തവരുടെ നന്മയ്ക്ക് വേണ്ടി നല്ല പ്രവൃത്തി ചിലപ്പോൾ ഇടയ്ക്ക് നിറുത്തേണ്ടിവരാം. കൂടുതൽ നല്ലവയെ തെരഞ്ഞെടുക്കേണ്ടതായും വരാം. ഇങ്ങനെ ചെയ്യുന്നു വഴി നല്ല പ്രവൃത്തി ഉപേക്ഷിക്കുന്നില്ല. കൂടുതൽ നന്നായി ചെയ്യുന്നതേയുള്ളൂ. സ്നേഹമില്ലെങ്കിൽ ബാഹ്യമായ പ്രവൃത്തിക്ക് ഒരു മൂല്യവുമില്ല. സ്നേഹത്തെ പ്രതി എതു ചെയ്താലും എത്ര ചെറുതായാലും വിലയില്ലാത്തതായാലും പൂർണ്ണമായും ഫലപ്രദമാണ്. എന്ന ചെയ്യുന്നു വെന്നതിനേക്കാൾ എന്ന കൊണ്ട് ചെയ്യുന്നുവെന്നതാണ് ദൈവം നോക്കുന്നത്. 2.

സ്നേഹം സൽപ്രവൃത്തികളെ മഹത്താക്കുന്നു

ഏറെ സ്നേഹിക്കുന്നവൻ ഏറെ ചെയ്യുന്നു. നന്നായി ചെയ്യുന്നവൻ ഏറെ ചെയ്യുന്നു. സമൂഹത്തിനു വേണ്ടി ചെയ്യുന്നവൻ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നവനേക്കാൾ നന്നായി ചെയ്യുന്നു. സ്നേഹമായി കാണപ്പെട്ടാലും സ്വാർത്ഥതയായിരിക്കാം, സ്വാഭാവിക പ്രവണതകളും തന്നിഷ്ടവുമാകാം. പ്രതിഫലേച്ഛയും സ്വന്തം നേട്ടങ്ങളിലുള്ള താല്പര്യവും അപൂർവ്വമായി മാത്രമേ ഇല്ലാതിരിക്കൂ.

സ്നേഹം എല്ലാത്തിലും ദൈവത്തെ അന്വേഷിക്കുന്നു

ശരിയായതും പൂർണ്ണവുമായ സ്നേഹമുള്ളവൻ ഒന്നിലും തന്റെ നേടം നോക്കുകയില്ല. എല്ലാറ്റിലും ദൈവമഹത്വം മാത്രമേ ആ ഗ്രഹിക്കൂ. അയാൾക്ക് ആരോടും അസൂയ ഇല്ല.കാരണം സ്വന്തമായ സന്തോഷമല്ല ഇഷ്ടപ്പെടുന്നത്. തനിൽത്തന്നെ സന്തോഷിക്കാനിഷ്ടപ്പെടുന്നില്ല. പകരം എല്ലാത്തിനും ഉപരി ദൈവത്തിലുള്ള സൗഭാഗ്യം കാംക്ഷിക്കുന്നു. നന്മ വരുന്നത് മനുഷ്യനിൽ നിന്നല്ല. എല്ലാറ്റിന്റെയും ഉറവിടമായ ദൈവത്തിൽ നിന്നാണ്. എല്ലാ വിശുദ്ധരും ദൈവമാകുന്ന പ്രതിഫലത്തിൽ സംതൃപ്തിയടയുന്നു. സ്നേഹത്തിന്റെ ഒരു പൊതി ഉള്ളവർക്ക് ലൗകീകമായതെല്ലാം വ്യർത്ഥത നിറഞ്ഞതാണെന്നു മനസ്സിലാകും.

പ്രാര്‍ത്ഥന

ദൈവമേ, ഞങ്ങളുടെ എല്ലാ പ്രവൃത്തികളും സ്‌നേഹത്താല്‍ പ്രേരിതമാകാനും എല്ലാ കാര്യങ്ങളിലും ദൈവത്തെ അന്വേഷിക്കാനും ഞങ്ങള്‍ക്ക് കൃപ നല്‍കിയരുളണമേ. ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles