വി. ജോണ്‍ പോള്‍ രണ്ടാമന്റെ മാതാപിതാക്കളുടെ നാമകരണ നടപടി തുടങ്ങി
ക്രാക്കോ: വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പായുടെ മാതാപിതാക്കളുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പ്രാഥമിക നടപടികള്‍ തുടങ്ങിയതായി ക്രാക്കോ ആര്‍ച്ചുബിഷപ്പ് മാരെക്ക് യെഡ്രാസെവ്സ്കി അറിയിച്ചു. കോണ്ഗ്രിഗേഷന് ഫോര്‍ ദ കോസസ് ഫോര്‍ സെയിന്റ്സിന്റെ അനുമതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 11 നാണ് ഇക്കാര്യത്തില്‍ പരസ്യപ്രഖ്യാപനം ഉണ്ടായത്. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പായുടെ പിതാവ് കരോള്‍ വൊയ്റ്റീവയും മാതാവ് എമിലിയ നീ കസറോവ്സ്കയുമാണ്.
മെയ് 7 ന് മുമ്പായി ഇവരുമായ ബന്ധപ്പെട്ട രേഖകളും കത്തുകളും സന്ദേശങ്ങളും ക്രാക്കോ കൂരിയയുടെ സമക്ഷണം എത്തിക്കണം എന്ന് ആര്‍ച്ചുബിഷപ്പ് യെഡ്രാസെവ്സ്കി പറഞ്ഞു. ഇവരുടെ നാമകരണ നടപടി ആരംഭിക്കുന്നതിന് പിന്തുണയുമായി പോളിഷ് മെത്രാന്മാര് ഒക്ടോബര്‍ 2019 ല്‍ മുന്നോട്ട് വന്നിരുന്നു.