എപ്പോഴും കൈയില്‍ ഒരു ജപമാല കരുതുന്ന ജോ ബൈഡന്‍
കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയായിരുന്നു. പക്ഷെ കൈയ്യില്‍ സദാസമയവും ഒരു കൊന്തയുമായി നടക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ്.
അവിശ്വസനീയമായി തോന്നുമെങ്കിലും 2015 മുതല്‍ ജോ ബൈഡന്റെ ഇടതുകൈത്തണ്ടയില്‍ അദ്ദേഹം സദാസമയവും ഒരു കൊന്ത ചുറ്റിയിട്ടിട്ടുണ്ടാകും. മകന്‍ ബൃ ബ്രയിന്‍ ക്യാന്‍സര്‍ ബാധിച്ച് 2015 ല്‍ മരിച്ചതിനു ശേഷമാണ് ജോ ബെഡന്‍ ഈ ശീലം തുടങ്ങിയത് . മെക്‌സിക്കോയിലെ ബസിലിക്ക ഓഫ് ഔവര്‍ ലേഡി ഓഫ് ഗ്വാഡലൂപെയില്‍ നിന്നും വെഞ്ചരിച്ച കൊന്തയാണ് ജോ ബൈഡന്റെ കൈകളിലുള്ളത്.
വിവിധ വിഷയങ്ങളിലുള്ള തന്റെ നിലപാടുകളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ബെഡന്‍ മധ്യവര്‍ഗക്കാരായ ഐറിഷ് കത്തോലിക്കാ വേരുകളെപ്പറ്റിയും വാചാലനാകും . ഡെലവെയറിലെ തന്റെ വീട്ടിലുള്ളപ്പോള്‍ ഞായറാഴ്ച കുര്‍ബാനകളില്‍ പതിവു സാന്നിധ്യമാണ് ജോ ബൈഡന്‍. നഗരത്തോടു ചേര്‍ന്നുള്ള ബ്രാന്‍ഡിവൈന്‍ സെന്റ്. ജോസഫ് പള്ളിയില്‍ നടക്കുന്ന വളരെ അപൂര്‍വമായി മാത്രമേ ബെഡന്‍ മുടക്കാറുള്ളൂ . ഈ പള്ളിയുടെ സിമിത്തേരിയിലാണ് ബെഡന്റെ മാതാപിതാക്കളും മകന്‍ ബ്യൂവും അന്ത്യവിശ്രമം കൊള്ളുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.