ജോസഫ് സ്വര്‍ഗ്ഗത്തിന്റെ നീതിമാന്‍

തൻ്റെ ചൂടും ചൂരും അധ്വാനവും സ്വപ്നങ്ങളും എല്ലാം മകനു വേണ്ടി ബലിയാക്കിയ ഒരു അപ്പനെക്കുറിച്ച് ബൈബിൾ ഒരു വാക്കിൽ പറയുന്നു
‘ജോസഫ് നീതിമാനായിരുന്നു’
‘നീതിമാൻ’ എന്ന ചെറിയ ഒരു വാക്കിൽ
ഒരു പാട് സുകൃതങ്ങൾ സ്വർഗ്ഗം ഒളിപ്പിച്ചു വെച്ചിരുന്നു.

‘നീതിമാൻ’ അവൻ കയ്യിൽ ഒരു ഉണക്ക കമ്പ് പിടിച്ചാൽ പോലും അത് പുഷ്പിക്കുന്ന ത്ര
സുകൃത സമ്പന്നത.

ഒരു സ്വപ്നത്തിൻ്റെ പേരിൽ ജീവിതം ദൈവത്തിന് വിട്ടുകൊടുക്കാൻ തയ്യാറായ ഒരു മനുഷ്യൻ
നീതിമാൻ എന്നു വിളിക്കപ്പെടുന്നു
എന്നാൽ എല്ലാ മാനുഷിക നീതിയും നിഷേധിക്കപ്പെട്ട ഒരു മനുഷ്യൻ
എപ്പോഴും ആജ്ഞകളുമായിട്ടാണ് ദൈവം ഈ മനുഷ്യൻ്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

ചോദ്യം ചെയ്യാതെ വിശദീകരണം ചോദിക്കാതെ പറഞ്ഞതൊക്കെയും കണ്ണും പൂട്ടി വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്ത വ്യക്തി യാണ് ജോസഫ്.
യേശുവിൻ്റെ വളർത്തു പിതാവായി സ്വർഗ്ഗം ഈ മനുഷ്യനെതിരഞ്ഞെടുത്തതും ഇക്കാരണത്താലാവാം.
യേശുവിൻ്റെ വ്യക്തിത്വത്തിൻ്റെ നിഴലായി ജോസഫ് നിന്നു.

തനിക്ക് എന്ത് കിട്ടി എന്ന് കണക്കെടുക്കാതെ അങ്ങോട്ട് കൊടുത്തുകൊണ്ടേയിരുന്ന
സ്വർഗത്തിൻ്റെ ‘നീതിമാൻ’

ജോസഫ്
ഭൂമിയിലേക്കിറങ്ങിയ പറുദീസയുടെ കാവൽക്കാരൻ……….
ദൈവപുത്രൻ്റെയും പരിശുദ്ധ അമ്മയുടെയും
സാന്നിധ്യം കൊണ്ട് ഭാഗ്യ മരണം പ്രാപിച്ചുവെങ്കിലും ……
ഗാഗുൽത്തായിലെ കുരിശിൻ ചുവട്ടിൽ
സ ഹ രക്ഷകരിൽ ഒന്നാമനായി ജോസഫിൻ്റെ അദൃശ്യ സാന്നിധ്യം ഉണ്ടായിരുന്നു എന്നു വിശ്വസിക്കാം.
തിരുവെഴുത്തുകളിൽ ജോസഫ് നിശബ്ദനാണ്.
ആ നിശബ്ദത നമ്മോട് ഏറെ സംസാരിക്കുന്നുണ്ട്.
എല്ലാ ചോദ്യങ്ങളും മറുപടി അർഹിക്കുന്നില്ല.
ആരോപണങ്ങളിൽ കോപിക്കേണ്ടതുമില്ല.
കാര്യം പറയാം.
അതിഭാ ഷ ണം വേണ്ട
വാഗ്വാദത്തിനിടയിൽ നിൻ്റെ പരിശുദ്ധിയുടെ നൗക തകർന്നു പോകരുത്.

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles