വിശുദ്ധി നിനക്ക് അസാധ്യമല്ല
വിശുദ്ധിയിലേക്കുള്ള ആദ്യപടി ശുദ്ധതക്കായുള്ള ആഗ്രഹമാണ്.
കാരണം ആഗ്രഹം പ്രയത്നത്തിലേക്ക് നയിക്കുന്നു.
ആഗ്രഹം നമ്മുടെ കാൽവയ്പുകളെ നിയന്ത്രിക്കുന്നു.
വിശുദ്ധ ജീവിതം പുൽകാൻ ശുദ്ധതക്കായുള്ള ആഗ്രഹം ഹൃദയത്തിൽ നട്ടുവളർത്തണം.
പത്രോസ് ഒരു ക്ഷിപ്രകോപ്പിയും നുണയനുമായിരുന്നു.
മറിയം മഗ്ദലേന വേശ്യയായിരുന്നു.
പൗലോസ് പീഡകനും,
അഗസ്റ്റിൻ ധൂർത്ത പുത്രനും ആയിരുന്നു.
പക്ഷേ… അവരെല്ലാം ശുദ്ധതയ്ക്കായി പരിശ്രമിച്ച് വിശുദ്ധരായി മാറി !
മാനസാന്തരം ഒരു നിമിഷത്തിൽ സംഭവിക്കുന്നു.
പക്ഷേ…. അതു പൂർത്തിയാകാൻ ജീവിതകാലം മുഴുവൻ വേണം.
മാനസാന്തരത്തിൽ വളരാനുള്ള താക്കോൽ പരിശ്രമിച്ചു കൊണ്ടേയിരിക്കുക എന്നതാണ്.
“വിശുദ്ധമായ ഒരു ജീവിതത്തിലേക്ക് നീ
വയ്ക്കുന്ന ഓരോ ചുവടും കർത്താവിനെ സന്തോഷിപ്പിക്കുന്നു.”
( വിശുദ്ധ ഫ്രാൻസിസ് സാലസ് )
എപ്പോഴും ഓർക്കുക,
അവിടുത്തെ കൃപ നിനക്കു മതി.
നിൻ്റെ ആത്മാവിനെ തളർത്തിക്കളയുന്ന പാപത്തിൻ്റെ അടിമത്തങ്ങളിൽ നിന്ന് ഇപ്പോൾ എഴുന്നേല്ക്കാനും ,
വിശുദ്ധിയിലേക്ക് ചുവടുവച്ചു മുന്നേറാനുമുള്ള സമയം അതിക്രമിച്ചു.
ധീരമായ നിൻ്റെ ആഗ്രഹം അവിടുത്തെ
കൃപയോടു ചേർത്തു വയ്ക്കുക.
വിശുദ്ധി നിനക്ക് അസാധ്യമല്ല.
” അശുദ്ധിയിലേക്കല്ല ; വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് “
( 1 തെസലോനിക്ക 4 : 7 )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.