അസ്ഥികളില്‍ നിന്നും ആത്മീയതയുടെ അസ്ഥിത്വത്തിലേയ്ക്ക്…
“ഞാൻ പ്രവചിച്ചപ്പോൾ ഒരു ശബ്ദം ഉണ്ടായി.
ഒരു ‘കിരുകിരാ’ ശബ്ദം.
വേർപെട്ടു പോയ അസ്ഥികൾ തമ്മിൽ ചേർന്നു.”
( എസെക്കിയേൽ 37 : 7 )
തകർന്നടിഞ്ഞ മനുഷ്യ ശരീരത്തിലെ ചിതറിപ്പോയ അസ്ഥികളെ ഒരുമിച്ചുകൂട്ടി,
അവയിൽ ഞരമ്പും മാംസവും ചർമ്മവും വച്ചു പിടിപ്പിച്ച്,
ജീവശ്വാസം ആ ശരീരങ്ങളിൽ പ്രവേശിപ്പിച്ച്, അവ ഒരു സൈന്യം പോലെ ബലവത്തായ മനുഷ്യരായി രൂപാന്തരപ്പെട്ടതിൻ്റെ ആദ്യ പ്രതികരണമായിരുന്നു ആ ‘കിരുകിരാ’ ശബ്ദം.
രൂപവും ക്രമവും ഇല്ലാതിരുന്ന അസ്ഥികൾ രൂപമുള്ള, ശക്തമാരായ സേനാംഗങ്ങളെപ്പോലെ ജീവനും ശക്തിയും സ്വീകരിക്കും മുമ്പ് ….
അവയ്ക്ക് കടന്നു പോകേണ്ടി വന്ന അനിവാര്യമായ പ്രക്രിയയായിരുന്നു ആ ‘കിരുകിരാ’ ശബ്ദം.
ആത്മീയ ജീവിതത്തിൽ നമ്മളും ഇതുപോലൊരു പ്രക്രിയയിലൂടെ കടന്നു പോകേണ്ടിയിരിക്കുന്നു.
അതൊരു ഏറ്റുമുട്ടലാണ്.
നമ്മിലുള്ള മനുഷ്യാരൂപി ദൈവാരൂപിയെ നേരിടുമ്പോൾ നമ്മുടെ ആത്മാവിൽ നിന്നും ഈ ‘കിരുകിരാ’ ശബ്ദം ഉയരണം.
ആ പ്രക്രിയയിൽ നാം സ്വന്തമായി കരുതിയ പലതും ക്രിസ്തുവിനു വേണ്ടി ഉപേക്ഷിക്കണ്ടതായിട്ടുണ്ട്.
നമ്മിലെ അശുദ്ധിയുടെ തലങ്ങൾ നമ്മിൽ നിന്നും പുറത്തിറങ്ങുമ്പോൾ ,
ദൈവാത്മാവാൽ നിറയാൻ തുടങ്ങുന്ന നമ്മുടെ ആത്മാവിനോട് മല്ലടിച്ചു കൊണ്ട് ഇറങ്ങിപ്പോകുന്നു.
അന്ന് എസെക്കിയേൽ പ്രവാചകൻ കേട്ട അതേ ‘കിരുകിരാ’ ശബ്ദം ലോകാ രൂപിയോടുള്ള ഏറ്റുമുട്ടലിൽ ഇന്നു നമ്മുടെ ആത്മാവിലും മുഴങ്ങട്ടെ.
അടുത്തു ചേരാം….
അശുദ്ധിയിൽ അഴുകിയ
അസ്ഥികളിൽ നിന്ന് ,
ആത്മീയതയുടെ അസ്ഥിത്വത്തിലേക്ക്…
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.