നീ എന്തിനു മരിക്കണം?
പിന്നിൽ ഫറവോയുടെ സൈന്യം…,
മുമ്പിൽ ചെങ്കടൽ…,
ചുറ്റും തനിക്കെതിരെ പിറുപിറുക്കുന്ന
ആറു ലക്ഷത്തിൽപരം ജനം.
മോശ ദൈവത്തെ വിളിച്ചപേക്ഷിച്ചു.
ചെങ്കടൽ മധ്യേ ദൈവം പുതുവഴി തുറന്നു.
“ആദിവസങ്ങളില്‍ ഹെസക്കിയാ രോഗിയാവുകയും മരണത്തോട് അടുക്കുകയും ചെയ്‌തു. ആമോസിന്റെ പുത്രനായ ഏശയ്യാപ്രവാചകന്‍ അവനെ സമീപിച്ചു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിന്റെ ഭവനം ക്രമപ്പെടുത്തുക, എന്തെന്നാല്‍ നീ മരിക്കും; സുഖം പ്രാപിക്കുകയില്ല.”
ഹെസക്കിയാ ചുമരിന്റെ നേരേ തിരിഞ്ഞ് കര്‍ത്താവിനോടു പ്രാര്‍ഥിച്ചു:
ഏശയ്യാ 38 : 1,2
ഹെസക്കിയായുടെ കണ്ണീർ കണ്ട് മനസ്സലിഞ്ഞ ദൈവം അവൻ്റെ ആയുസ്സ് പതിനഞ്ചു വർഷം കൂടി ദീർഘിപ്പിച്ചു.
മരണത്തിൻ്റെ നൂൽപാലത്തിൽ നിന്ന് രക്ഷിക്കപ്പെട്ട ഹെസക്കിയ ദൈവത്തിൻ്റെ കരുതലും കരുണയും തിരിച്ചറിഞ്ഞു.
“എന്റെ കഠിനവേദന എന്റെ നന്‍മയ്‌ക്കുവേണ്ടിയായിരുന്നു. അങ്ങ് എന്റെ സകല പാപങ്ങളും അങ്ങയുടെ പിന്നില്‍ എറിഞ്ഞുകളഞ്ഞതുകൊണ്ട് നാശത്തിന്റെ കുഴിയില്‍ നിന്ന് എന്റെ ജീവനെ അങ്ങ് രക്‌ഷിച്ചു.”
ഏശയ്യാ 38 : 17
തോബിത് തൻ്റെ ജീവിത പ്രതിസന് ധിയിൽ ദൈവത്തോട് നിലവിളിച്ചു.
“എൻ്റെ ജീവൻ എടുത്തു കൊള്ളുക.ഞാൻ മരിച്ചു മണ്ണായി തീർന്നുകൊള്ളട്ടെ.”
(തൊബിത് 3:6)
സാറായും തൻ്റെ പ്രശ്നങ്ങളുടെ നടുവിൽ
ദൈവത്തെ തേടി.
പത്താമത്തെ വാക്യത്തിൽ തൂങ്ങി മരിച്ചു കളയാം എന്നു ചിന്തിച്ചവൾ….
പതിനൊന്നാമത്തെ വാക്യത്തിൽ
(തോബിത് 3:11 ) “അവൾ കിളിവാതിലിൻ്റെ അടുത്തു നിന്നു പ്രാർത്ഥിച്ചു “എന്നു തിരുവെഴുത്ത്.
“ഇരുവരുടെയും പ്രാർത്ഥന
ദൈവത്തിൻ്റെ മഹനീയ സന്നിധിയിലെത്തി. ”
( തോബിത് 3:16) പ്രശ്ന പരിഹാരത്തിന് ദൈവം റഫായേൽ മാലാഖയെ അയച്ചു
നിൻ്റെ രക്ഷകൻ കുരിശിൽ പ്രാണൻ പിരിയുമ്പോൾ പിതാവായ ദൈവത്തെ വിളിച്ചു കരഞ്ഞു.
“എൻ്റെ പിതാവേ നീ എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട്?”
ആ നിലവിളി കേട്ടിട്ടും മൗനം പാലിച്ചവൻ മൂന്നാം ദിനം തൻ്റെ പുത്രനായി ഉത്ഥാനം കരുതിവച്ചിരുന്നു.
ജീവിത ഗാഗുൽത്തായിൽ നീ എന്തിനു സ്വയം ജീവനൊടുക്കണം……?
നിൻ്റെ ദൈവത്തെ തേടാൻ നീ മറന്നതെന്തുകൊണ്ട് …..?
” അമ്മയുടെ ഉദരത്തിൽ നിന്ന് നഗ്നനായി ഞാൻ വന്നു.നഗ്നനായി തന്നെ ഞാൻ
പിൻ വാങ്ങും. കർത്താവു തന്നു. കർത്താവ് എടുത്തു. കർത്താവിൻ്റെ നാമം
മഹത്വ പ്പെടട്ടെ.” (ജോബ് 1:21)
ഈ ചിന്ത മാനവഹൃദയങ്ങളിൽ വേരൂന്നിയിരുന്നെങ്കിൽ….
സ്വയം ജീവനൊടുക്കലിൻ്റെ ചരിത്രങ്ങൾ ഇല്ലാതായേനേ.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.