മരണം ഉടയവനിലേക്കുള്ള മടക്കയാത്ര…

ഒറ്റയ്ക്ക് ഒരിക്കലും ഉണരാതെ ശൂന്യതയിലേയ്ക്കുള്ള പ്രയാണമല്ല മരണം.
പിതൃഭവനത്തിലേക്കുള്ള ……
ഉയിരേകിയ ഉടയവനിലേയ്ക്കുള്ള യാത്രയാണത്‌.
അതു കൊണ്ട് തന്നെ
” തൻ്റെ വിശുദ്ധരുടെ മരണം കർത്താവിന് അമൂല്യമാണ്. “
( സങ്കീർത്തനം 116 : 15 )

മരണം ഭയപ്പെടാനുള്ളതല്ല.
“മരിക്കാൻ, ഭയപ്പെടാതിരിക്കത്തക്കവിധം ജീവിക്കുന്നതാണ് ജീവിതം.” എന്നാണ്
ആവിലായിലെ വിശുദ്ധ ത്രേസൃ പറഞ്ഞത്.

മരണം വിശുദ്ധന് ആനന്ദ കാരണവും
പാപിക്ക് ഭീതിയുടെ കാരണവും ആണ്.
പരീക്ഷയിൽ നന്നായി എഴുതിയവന്
ഫലമറിയുന്ന ദിവസം ആനന്ദമാണ്.
മറ്റുള്ളവർക്ക് അത് ഭീതിയുടേയും.

ഈ ലോകത്തിലെ പ്രവാസ ജീവിതത്തിൻ്റെ സഹനങ്ങളുടെയും ദുരിതങ്ങളുടെയും ശരിയായ അർത്ഥം ഒരാൾക്കും ഇപ്പോൾ പിടികിട്ടിയെന്നു വരില്ല.
എന്നാൽ നിത്യതയുടെ തീരത്തിരുന്നു കൊണ്ട് കടന്നു വന്ന വഴികളെക്കുറിച്ച് ധ്യാനിക്കുമ്പോൾ …..
ജീവിതം വച്ചുനീട്ടിയ പുഷ്പങ്ങളെ മാത്രമല്ല മുള്ളുകളെയും നാം സ്നേഹിക്കാൻ തുടങ്ങും.

കാനാൻ ദേശത്തേയ്ക്കുള്ള യാത്രയിൽ പൂർവ്വികർ സഞ്ചരിച്ച എല്ലാ പാതകളും അതിൻ്റെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും സ്വർഗ കാനാനിലേയ്ക്ക് ഉള്ള ജീവിതയാത്രയിൽ നാം അഭിമുഖീകരിക്കും.
മോശയ്ക്ക് നൽകപ്പെട്ട വടി പോലെ,
നമ്മുടെ കൈവശവുമുണ്ട് കുരിശ് .

നിത്യജീവനിലേക്കുള്ള ഒരുക്കത്തിൻ്റെ ഈ ജീവിതം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും മനുഷ്യന് നൽകപ്പെട്ടിട്ടുണ്ട്.
സ്വർഗവും നരകവും നമ്മുടെ മുമ്പിലുണ്ട്.
തീരുമാനം നമ്മുടേതാണ്.

സ്വന്തമെന്നു നീ കരുതുന്നവ എല്ലാം ഉപേക്ഷിച്ച് കടന്നു പോകേണ്ട ഒരു ദിനം വരും.
” നാളെ “മരണത്തിൻ്റെ മണി മുഴക്കത്തിൽ ദൈവം നിന്നെ തിരികെ വിളിക്കുമ്പോൾ നിൻ്റെ ആത്മാവിൻ്റെ അവസ്ഥ എന്താണ്….?

“നിന്നെ സൃഷ്ടിച്ച ദൈവത്തിന്
നിന്നെ കൂടാതെ ……
നിന്നെ രക്ഷിക്കാനാവില്ല.”
( വിശുദ്ധ അഗസ്റ്റിൻ )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles