ഒന്നും ശാശ്വതമല്ല… മാറ്റം പോലും…

മനുഷ്യ ജീവിതം മാറ്റത്തിൻ്റെ ‘കലവറ ‘യാണ്.
നമ്മുടെ ദുഃഖങ്ങളോ സന്തോഷങ്ങളോ ജീവിതമോ ഒന്നും ശാശ്വതമല്ല.
ഈ പ്രപഞ്ചം പോലും മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്.

എല്ലാം കടന്നു പോകും എന്ന തിരിച്ചറിവിലേക്ക് കടന്നു വരുമ്പോൾ ജീവിതത്തെക്കുറിച്ച്
മനുഷ്യൻ ഗൗരവമായി ചിന്തിക്കാൻ തുടങ്ങും.

ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്കും,
പിന്നെ കൗമാരത്തിലേക്കും,
യുവത്വത്തിലേക്കും,
യുവത്വ പ്രസരിപ്പിൽ നിന്ന് വാർധക്യത്തിലേക്കും,
ഒടുവിൽ ‘മരണം’ എന്ന അപരിചിതനോടൊപ്പം പ്രയാണം ചെയ്യുന്നതുമായ മനുഷ്യ ജീവിതം.

അൽപകാലം മുൻപ് മണ്ണു കൊണ്ട് നിർമിക്കപ്പെട്ടവനും, അൽപകാലം കഴിയുമ്പോൾ, തനിക്കു കടമായി ലഭിച്ച ആത്മാവിനെ ദാതാവ് ആവശ്യപ്പെടുമ്പോൾ തിരിച്ചേൽപിച്ച് മണ്ണിലേക്കു മടങ്ങേണ്ടവനുമായ മനുഷ്യനാണ് വിഫലമായി അതേ മണ്ണിൽ ലൗകികസുഖങ്ങൾക്കു വേണ്ടി മത്സരിക്കുന്നത്.
തനിക്കു മരണമുണ്ടെന്നോ തൻ്റെ ജീവിതം ഗ്രസ്വമെന്നോ അവൻ ചിന്തിക്കുന്നില്ല.

“മനുഷ്യൻ നൂറു വയസ്സുവരെ ജീവിച്ചാൽ അതു ദീർഘായുസ്വാണ്.
നിത്യതയോടു തുലനം ചെയ്യുമ്പോൾ ഈ ഏതാനും സംവത്സരങ്ങൾ സമുദ്രത്തിൽ ഒരു തുള്ളി വെള്ളം പോലെയും ഒരു മണൽത്തരി പോലെയും മാത്രം.”
(പ്രഭാഷകൻ 18: 9 – 11 )

“നാം നമ്മുടെ മാനസാന്തരം മരണം വരെ മാറ്റിവച്ചു കൊണ്ടിരിക്കുന്നു.
പക്ഷെ ,മരണസമയത്ത്….
അതിനു സമയമോ ശക്തിയോ ലഭിക്കും എന്ന് ആർക്കു പറയാൻ കഴിയും…?”

(വി. ജോൺ മരിയ വിയാനി )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles