ജീവന്‍ പിരിയുന്ന നേരത്തും ജീവനുവേണ്ടി…

“”മരണമേ…,
തൻ്റെ സമ്പത്തിൻ്റെ മധ്യേ സമാധാനപൂർവം ജീവിക്കുന്നവന്,
അല്ലലില്ലാതെ എല്ലാ ഐശ്വര്യങ്ങളുമുള്ളവന്,
രുചികരമായ വിഭവങ്ങൾ ആസ്വദിക്കാൻ ആരോഗ്യമുള്ളവന്,
നിന്നെപ്പറ്റി ഓർക്കുന്നത് എത്ര അരോചകമാണ്.

മരണമേ…,
ദരിദ്രനും ശക്തി ക്ഷയിച്ചവനും, വൃദ്ധനും,
അല്ലൽ നിറഞ്ഞവനും,
സഹിഷ്ണുത നഷ്ടപ്പെട്ട് സദാ നീരസം
പ്രകടിപ്പിക്കുന്നവനും നിൻ്റെ വിധി
എത്രയോ സ്വാഗതാർഹം!

യേശുവേ, നീ നിൻ്റെ രാജ്യത്ത് പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമെ.”
(ലൂക്കാ 23:43)
ആദ്യം വന്നവർ മുതൽ
അവസാനം വന്നവർ വരെ
ഒരേ ദനാറ എല്ലാ പണിക്കാർക്കും
ഒരേ പോലെ നൽകുന്ന നീതിയാണല്ലോ
ദൈവത്തിൻ്റെത്.

നീ അവനിലേക്ക് അവസാന മണിക്കൂറിൽ
പ്രവേശിച്ചാലും നിന്നെ കാത്തിരിക്കുന്ന
ആത്മീയ അനുഭൂതികളുടെ ദനാറ
ഒന്നു തന്നെയാണ്. പക്ഷേ;………..
അത്തരമൊരു അവസരം എല്ലാവർക്കും ലഭിക്കണമെന്നില്ല. മാത്രമല്ല ‘………….
അങ്ങനെ ഒരു പ്രാർത്ഥന
പ്രാണൻ വെടിയാൻ നേരത്ത് ഉരുവിടണമെങ്കിൽ ഒരു പാട് ആന്തരിക ബലം ആവശ്യമുണ്ട്.-

ജീവിതകാലത്ത് പറഞ്ഞു ശീലിക്കാത്ത ഒന്നു മരണസമയത്ത് നീ പറയില്ല.
ജീവിതകാലത്ത് ചേർത്ത് പിടിക്കാത്ത
ക്രിസ്തുവിനെ മരണ സമയത്ത്
ചേർത്ത് പിടിക്കുക എളുപ്പമല്ല.

“കർത്താവിങ്കലേയ്ക്ക് തിരിയാൻ വൈകരുത്.
നാളെ നാളെ എന്നു
നീട്ടി വയ്ക്കുകയുമരുത് ”

മരണ വിധിയെ ഭയപ്പെടേണ്ട.
നിൻ്റെ മുൻ കാല ജീവിതത്തെയും,
ജീവിതാന്തത്തെയും ഓർക്കുക.
മർത്യ വർഗത്തിനുള്ള കർത്താവിൻ്റെ തീർപ്പാണത്.

സത്കീർത്തിയിൽ ശ്രദ്ധാലുവായിരിക്കുക.
ആയിരം സ്വർണ നിക് ഷേപങ്ങളെക്കാൾ അത് അക്ഷയമാണ്.
നല്ല ജീവിതത്തിൻ്റെ ദിനങ്ങൾ പരിമിതമത്രേ.
എന്നാൽ…,
സത് കീർത്തി ശാശ്വതവും.”

(സങ്കീർത്തനം 41 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles