ദൈവം നിശബ്ദനാകുന്ന നാളുകള്‍…

ദൈവം നിശബ്ദനായിരിക്കുന്നു
എന്നു തോന്നിക്കുന്ന ഈ പ്രതിസന്ധികളുടെ നാളുകളെ കടന്നു പോകുക അത്ര എളുപ്പമല്ല.

രാത്രി നീളുമ്പോൾ……,
പ്രകാശം അകലെയാണെന്ന് തോന്നുമ്പോൾ…,
ഒരു മുറിക്കുള്ളിൽ നാളുകളോളം ഒറ്റപ്പെടുമ്പോൾ …,
ദൈവം പോലും കൈവിട്ടു എന്നു ചിന്തിക്കാം.

ഏത് ശക്തനായ പ്രാർത്ഥനാ മനുഷ്യൻ്റെയും മനസ് ദുർബലമായിത്തീരാവുന്ന ഈ നാളുകളിൽ …,
മനസിൻ്റെ ബലം ചോർന്നു പോകാതെ സൂക്ഷിക്കാൻ ഹൃദയത്തെ ഒരുക്കുക .

മനുഷ്യൻ കാര്യങ്ങൾ വിലയിരുത്തുകയും അതിൻ്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ മെനഞ്ഞ് ദൈവത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന കാലമാണിത്.

തിരുവെഴുത്തുകളിൽ
ലാസറിൻ്റെ രോഗാവസ്ഥ അറിയിച്ചിട്ടും, അവൻ്റെ മരണം കഴിഞ്ഞ് നാലുനാൾ വരെ
ക്രിസ്തു അടുത്തെത്തിയില്ല.
മനഃപൂർവമായ ഒരു കാലതാമസം.
അതിനു കാരണവും അവൻ വ്യക്തമാക്കുന്നുണ്ട്.
“ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല; ദൈവമഹത്വത്തിനു വേണ്ടിയാണ്.”
(യോഹന്നാൻ 11 : 4 )

എങ്കിലും നമ്മുടെയൊക്കെ ഉള്ളിൽ ഒരു മർത്താ വസിക്കുന്നുണ്ട്. “കർത്താവേ,
ഇപ്പോൾ ദുർഗന്ധം ഉണ്ടാവും.ഇത് നാലാം ദിവസമാണ്. ”
ഇത്രയും വഷളായ സാഹചര്യത്തിൽ ഇനി പ്രാർത്ഥിച്ചിട്ട് എന്തു കാര്യം?

ഇതിന് അന്നും ഇന്നും ക്രിസ്തുവിന് ഒരു മറുപടിയേ ഉള്ളൂ.
“വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കുമെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ.”
കാരണം അവൻ ഇന്നും ജീവിക്കുന്നു.

ജീവിതത്തിൽ ഇരുട്ടു നിറയുമ്പോൾ നിത്യപ്രകാശമായ ക്രിസ്തുവിൽ പ്രത്യാശ വയ്ക്കുക. അവൻ നിൻ്റെ വെളിച്ചമാകും.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles