ആയുസ്സിന്റെ ദിനങ്ങള്‍ ഇനിയെത്ര…?
“കർത്താവേ, അവസാനമെന്തെന്നും
എൻ്റെ ആയുസ്സിൻ്റെ ദൈർഘ്യം എത്രയെന്നും എന്നെ അറിയിക്കണമേ.
എൻ്റെ ജീവിതം എത്ര ക്ഷണികമെന്നു ഞാനറിയട്ടെ.”
( സങ്കീർത്തനങ്ങൾ 39 : 4 )
ആത്മാവാണ് ജീവൻ നൽകുന്നത്.
ശരീരം ഒന്നിനും ഉപകരിക്കുന്നില്ല.
ഈ ലോകത്തിൽ നമുക്ക് നൽകപ്പെട്ടിരിക്കുന്ന സമയം പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നത് ,
നിത്യജീവിതത്തിനായി ആത്മാവിനെ അണിയിച്ചൊരുക്കാനായിരിക്കണം.
” ജീവിതമെന്നത് പ്രവർത്തനമാണ്.
ഒന്നും ചെയ്യാതിരിക്കുന്നത് മരണവും ”
( ലെവിസ് മോറിസ് )
ഒന്നും ചെയ്യാതിരുന്ന് മരിച്ചവരെപ്പോലെ ജീവിക്കാതെ എപ്പോഴും സത്കർമ്മങ്ങളിൽ പ്രവർത്തനനിരതരാകാം.
” ജീവിതത്തെ സ്നേഹിക്കുന്നവൻ സമയത്തെ ദുർവ്യയം ചെയ്യരുത്. ” എന്ന
ബഞ്ചമിൻ ഫ്രാങ്ക്ളിൻൻ്റെ വാക്കുകൾ ഓർക്കുക.
സമ്പാദിച്ചു മുന്നേറുന്ന ഈ ലോകത്തിൽ ജീവിതം സമ്മാനിച്ചു മുന്നേറാൻ പരിശ്രമിക്കാം.
ആയുസ്സിൻ്റെ നീളത്തേക്കാൾ ….
കർമ്മങ്ങളിലെ നന്മയാണ് ജീവിതത്തിൻ്റെ ധന്യത.
” ഞങ്ങളുടെ ആയുസ്സിൻ്റെ ദിനങ്ങൾ എണ്ണാൻ ഞങ്ങളെ പഠിപ്പിക്കണമേ.”
( സങ്കീർത്തനങ്ങൾ 90 :12 )
– Jincy Santhosh –
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.