അമ്മയെ ചങ്കോടു ചേര്‍ത്തപ്പോള്‍…

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 40

അനന്തരം ,അവൻ ആ ശിഷ്യനോട് പറഞ്ഞു. “ഇതാ നിൻ്റെ അമ്മ”
അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വഭവനത്തിൽ സ്വീകരിച്ചു.
( യോഹന്നാൻ 19 : 27 )

കാൽവരിയിലെ ദുഃഖവെള്ളിയുടെ സന്ധ്യയിൽ ……
ദുഃഖം താങ്ങാനാവാതെ കാലിടറുന്ന
അമ്മ മറിയത്തെ ചങ്കോടു ചേർത്ത് പിടിച്ച്
അമ്മയായി സ്വീകരിച്ച്…….
ഗാഗുൽത്തായുടെ ചെരിവുകൾ ഇറങ്ങി
തൻ്റെ ഭവനത്തിലേയ്ക്ക്…. ,
ഹൃദയത്തിലേക്ക് ആനയിച്ച യോഹന്നാൻ….

മൂന്നു ഇരവു പകലുകളിലെ അമ്മമടിത്തട്ടിൻ്റെ നിറസാന്നിധ്യം.

തിരു ലിഖിതങ്ങളിൽ സാക്ഷൃപ്പെടുത്തുന്ന
മുൻ കോപിയും, സ്ഥാനമോഹിയും ആയ
യോഹന്നാൻ.

ഉത്ഥാന രഹസ്യത്തിൻ്റെ നേർക്കാഴ്ച്ച
ആദ്യം കാണാൻ ഓടിയെത്തിയെങ്കിലും
കല്ലറയുടെ അടുത്തെത്തിയപ്പോൾ
മാതൃവിനയഭാവം അവനിൽ ഉണർന്നു.
കല്ലറയ്ക്കുള്ളിൽ കടക്കാതെ
സഹശിഷ്യനു വഴിമാറിക്കൊടുത്ത യോഹന്നാൻ.

യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ
16 സ്ഥലങ്ങളിൽ,
പ്രിയപ്പെട്ട ശിഷ്യൻ, മറ്റേ ശിഷ്യൻ,
വത്സല ശിഷ്യൻ, എന്നൊക്കെയുള്ള
വാക്കുകൾ ഉപയോഗിച്ച് …….
ബോധപൂർവ്വം സ്വന്തം പേര് രേഖപ്പെടുത്താതെ മാറി നിൽക്കാൻ …..
വിനയം അഭ്യസിക്കാൻ……
അമ്മയുടെ സാന്നിധ്യം കാരണമായി.

ഒരു വ്യക്തി മറിയത്തോട് എത്ര കൂടുതൽ ഐക്യപ്പെട്ടിരിക്കുന്നുവോ ……;
അത്രയും കൂടുതലായി മറിയം ആ വ്യക്തിയെ
ദൈവത്തോട് ഐക്യപ്പെടുത്തുന്നു.

സഭയുടെ ചരിത്രത്തിലെ എല്ലാ വിശുദ്ധരും,
വിശുദ്ധ കുർബ്ബാനയും,
പരിശുദ്ധ അമ്മയുമാകുന്ന രണ്ടു തൂണുകളിൽ നിലയുറപ്പിച്ചവരായിരുന്നു.

“സ്വർഗ്ഗത്തെ സ്വന്തമാക്കാനുള്ള വഴി മറിയത്തെ സ്വന്തമാക്കുകയാണ് .
മറിയത്തെ സ്വന്തമാക്കിയവർക്ക് സ്വർഗ്ഗം തീറെഴുതി കിട്ടിയെന്നുറപ്പിക്കാം.”

അമ്മയോളം ഉയർത്തപ്പെട്ടവരാരുമില്ല….
അമ്മയോളം താഴ്ത്തപ്പെട്ടവരുമാരുമില്ല.

ദൈവ തിരുസന്നിധിയിൽ നാമോരുത്തരും
എങ്ങനെയായിരിക്കണം എന്ന് …
ദൈവം ആഗ്രഹിക്കുന്നതാണ്
പരിശുദ്ധ കന്യകാമറിയം

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles