ചുംബനത്തിലും വഞ്ചന ഒളിപ്പിച്ചവന്‍

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 22

“അവൻ പെട്ടന്ന് യേശുവിൻ്റെ അടുത്ത് ചെന്ന്
ഗുരോ സ്വസ്തി എന്നു പറഞ്ഞ്
അവനെ ചുംബിച്ചു. “
(മത്തായി 26 : 49 )

സ്നേഹിതൻ്റെ വഞ്ചന നിറഞ്ഞ ചുംബനത്തിൻ്റെ മുമ്പിലും ശാന്തതയോടെ
ദൈവഹിതത്തിനു തന്നെതന്നെ
ഏല്പ്പിച്ചു കൊടുക്കുന്ന യേശു.

കൂട്ടുകുടി മൂന്നാണ്ടു കൂടെ നടന്നപ്പോൾ
പല തവണ ,തന്നെ വധിക്കാൻ
ശ്രമിച്ചവരിൽ നിന്ന്,
അതിവിഗ്ദ്ധമായി രക്ഷപ്പെട്ട തൻ്റെ ഗുരു ഇത്തവണയും രക്ഷപെടും എന്ന് യൂദാസ് ചിന്തിച്ചിരിക്കാം.
അവൻ അവിടുത്തെ ശക്തിയിൽ
പ്രത്യാശ വച്ചു.
തൻ്റെ ഗുരുവിൻ്റെ ഹിതം തിരിച്ചറിയാൻ അവനു കഴിഞ്ഞില്ല.
വില കെട്ടതിനെ സ്വന്തമാക്കി…….
വിലയുള്ളവനെ നഷ്ടപ്പെടുത്തിയ യൂദാസ്.

ആരൊക്കെയോ ആകാനും…,
എന്തൊക്കെയോ ചെയ്യാനും ശ്രമിക്കുന്നതിനിടയിൽ……,
നാം എന്തായിത്തീരാനാണോ ദൈവം
ആഗ്രഹിക്കുന്നത് അത് നാം നഷ്ടപ്പെടുത്തിയേക്കാം.
ദൗത്യം മറന്ന് ഞാനെന്തു ചെയ്താലും
അതെത്ര മനോഹരമെന്ന്
ചുറ്റുമുള്ളവർ പറഞ്ഞാലും,
അതെത്ര വിശുദ്ധമെങ്കിലും ഞാൻ തിരസ്കൃതനായേക്കും

ദൗത്യം മറന്ന് വല്ലതുമൊക്കെ
ചെയ്യുന്നതാണ് നമ്മുടെ ഗതികേട്
തൻ്റെ ലക്ഷ്യം സാധ്യമാക്കാൻ കഴിയാത്ത
വ്യക്തികളും സ്ഥാപനങ്ങളും സമർപ്പിതരും
ദൈവത്തിന് ബാധ്യതയാണ്.

വിശ്വസ്തനാകാൻ വലിയ ദൗത്യങ്ങൾ
നിൻ്റെ കൈ വെള്ളയിൽ വന്നിട്ടാകാമെന്ന് കരുതരുത്. മറിച്ച്;
ഇന്ന് നിന്നെ ഏല്പിക്കപ്പെട്ടിരിക്കുന്നവയിൽ വിശ്വസ്തനായിരിക്കുക.

വിശ്വസ്തരെ മാനിക്കുന്ന
ദൈവത്തിൻ്റെ കരം നിന്നെ തേടി വരാതിരിക്കുകയില്ല.
വിശ്വസ്തർക്ക് എന്നും പുതിയ ദൗത്യങ്ങൾ അവൻ ഏല്പിച്ചു കൊടുക്കും

ക്രിസ്ത്യാനികളുടെ എണ്ണത്തിലുള്ള പെരുപ്പമല്ല.., മറിച്ച്;
വിശ്വസ്തരുടെ പെരുപ്പമാണ് സ്വർഗ്ഗമാഗ്രഹിക്കുന്നത്‌.

നശ്വരനേട്ടങ്ങളിൽ കണ്ണുവയ്ക്കാതെ
അനശ്വരമായ നിത്യജീവനിൽ ദൃഷ്ടിയുറപ്പിച്ച്
അവിടുത്തെ ഹിതം അറിഞ്ഞു ജീവിതം ക്രമീകരിക്കാൻ ശ്രമിക്കാം.

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles