അനുതാപ സങ്കീര്‍ത്തനം

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 5

പാപബോധമില്ലാത്തതാണ്
ഈ തലമുറയുടെ ദുരന്തം.
ചെയ്യുന്നതൊന്നും പാപമല്ലാതാക്കുന്നു.
പാപം പല ആവർത്തി ചെയ്ത്
ശീലം ആകുന്നു നമുക്ക്.

ദാവീദിന്
തൻ്റെ വീഴ്ച്ചകൾ എത്ര വലുതാണെന്ന്
നാഥാൻ പ്രവാചകനിലൂടെ
വെളിപ്പെടുത്തി കിട്ടിയപ്പോൾ
ഹൃദയംനൊന്തു കരയുന്ന അവൻ്റെ നിലവിളിയാണല്ലോ 51-ാം സങ്കീർത്തനം
സ്വയം ചെയ്യുന്നതും…,
മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുന്നതുമായ പാപങ്ങളും ,അത് മൂടിവയ്ക്കുവാൻ
പെടുന്ന തന്ത്ര പാടുകളും നിറഞ്ഞ
മനുഷ്യജീവിതത്തിൻ്റെ ദിനരാത്രങ്ങൾ.

ഊറിയായെന്ന വിശ്വസ്തനായ
രാജ്യസ്നേഹിയെപ്പോലെ ……,
നിരാലംബരായ ……
എതിർക്കാർ ശേഷിയില്ലാതിരുന്ന….
ബെത് ഷെബായെപ്പോലെ…,
അനുസരിക്കാൻ മാത്രം വിധിക്കപ്പെട്ട യോവാബിനെപ്പോലെ…….
എത്ര പേർ നിൻ്റെ ജീവിതത്തിലൂടെ
കടന്നു പോയി……?

ജഡിക പാപത്തിൻ്റെ ..,അശുദ്ധിയുടെ ,
ഇരുട്ടറകളിൽ നിന്ന്……
വിശുദ്ധമായ പ്രത്യാശയുടെ പകൽവെളിച്ചത്തിലേക്ക് …..
ഒരു തിരിച്ചറിവിൻ്റെ ദൂരമേയുള്ളു.
പൊട്ടി പുറപ്പെടുമോ നിന്നിൽ നിന്നൊരു
5 1 -ാം സങ്കീർത്തനം…?

തിരിച്ചറിയുക..,
ഹൃദയം തകർന്ന നിൻ്റെ പ്രാർത്ഥനകൾക്ക് ദൈവസന്നിധിയിൽ വിലയുണ്ട്.

” അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവു തന്നെ നമുക്കു വേണ്ടി
മധ്യസ്ഥം വഹിക്കുന്നു.”
( റോമാ 8 : 26 )

സ്വാർത്ഥതയുടെ പിറകേ പോയി ഞാൻ നിന്നിൽ നിന്നകന്നപ്പോഴും……
നന്ദികേടു കാട്ടി നിന്നെ വേദനിപ്പിച്ചപ്പാഴും….
ലോക സുഖങ്ങളിൽ കണ്ണ് വച്ച് നിന്നിൽ നിന്ന് കുതറി മാറിയപ്പോഴും…….,
എന്നെ തേടി വന്ന സ്നേഹമേ…,

നഷ്ടപ്പെട്ട നാണയം ഞാൻ തന്നെ.
കാണാതായ കുഞ്ഞാടും ഞാൻ തന്നെ.
വീടുവിട്ടിറങ്ങിയ ദൂർത്ത പുത്രനും
ഞാൻ തന്നെ.
എന്നിട്ടും ….നീ എന്നെ തേടി വന്നു.

വെട്ടം തെളിച്ചു വച്ച് മുറി അടിച്ചുവാരി നാണയം തിരയാൻ ഏറെ താത്പര്യം കാണിക്കുന്ന വീട്ടമ്മ നീ തന്നെ.
വിരിച്ച കരങ്ങളോടെ മുറ്റത്ത് എൻ്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന സ്നേഹം ദൂർത്തടിച്ച പിതാവും നീ തന്നെ.

ഏത് നേരമാണ് നീ എന്നോട് മിണ്ടാതിരുന്നത്..?
ഇഷ്ടമുള്ളത് കാണാൻ വേണ്ടി എൻ്റെ കണ്ണുകളെയും ……
ഇഷ്ടമുള്ളവ കേൾക്കാൻ വേണ്ടി എൻ്റെ കാതുകളെയും ഞാൻ തുറന്നിട്ടപ്പോൾ…..
എൻ്റെ ഇഷ്ടക്കേടുകളിലൂടെ സംസാരിച്ച നിന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.

പകുത്തു നൽകിയ
നിൻ്റെ സ്നേഹത്തിന് മാത്രം അതിർവരമ്പുകൾ ഞാൻ കണ്ടില്ല ..
എനിക്കു വേണ്ടി ചിന്തിയ
അവസാന തുള്ളി രക്തത്തിൽ പോലും നീ ചാലിച്ചു തന്ന സ്നേഹമാണ് ഇന്ന് എന്നെ
ജീവിപ്പിക്കുന്നത്.

” അങ്ങ് ഞങ്ങളെ സ്നേഹിച്ചു.
അവസാനം വരെ സ്നേഹിച്ചു ”

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles