ഒരു ഗ്ലാസ് വെള്ളത്തിലും സുവിശേഷം…
ഒരു ഗ്ലാസ് വെളളത്തിനുമുണ്ട് നിന്നോട് പങ്കുവയ്ക്കാനൊരു സുവിശേഷം.
അത് നീ കൈയ്യിലെടുത്തുയർത്തിയാൽ ആദ്യ നിമിഷങ്ങളിൽ പ്രത്യകിച്ചൊന്നും തോന്നില്ല.
എന്നാൽ അത് ഉയർത്തി പിടിക്കുന്ന സമയത്തിൻ്റെ ദൈർഘ്യം കൂടുന്തോറും നിൻ്റെ കൈകൾ വേദനിക്കുകയും മസ്സിലുകൾ മരവിക്കുകയും നാടിഞരമ്പുകൾക്ക് പിരിമുറുക്കം അനുഭവപ്പെടുകയും ചെയ്യും.
ചെറുതും വലുതുമായ മനുഷ്യൻ്റെ ജീവിത പ്രശ്നങ്ങളും മനസ്സിൽ കൊണ്ടു നടക്കുമ്പോൾ ഇതേ പോലെ
കുറച്ചുനാൾ ഒന്നും സംഭവിക്കുകയില്ല.എന്നാൽ, ദീർഘനാളത്തേക്ക് ഈ നൊമ്പര ചിന്തകൾ ചുമടായി നീ ചിന്തകളിലേറ്റുമ്പോൾ ഒന്നും ചെയ്യാനാവാത്ത വിധം അത് നിന്നെത്തന്നെ തളർത്തിക്കളഞ്ഞേക്കാം.
ദുരന്താനുഭവങ്ങൾ മറക്കാൻ സ്വയം അനുവദിക്കുക. അപ്പോൾ മനസ്സിലെ മുറിവുകളും മുറിപ്പാടുകളും താനേ മാഞ്ഞു പോകും.
ഒത്തിരി സന്തോഷങ്ങൾക്കിടയിൽ തെളിയുന്ന ഏതാനും സഹനങ്ങൾ എല്ലാ സന്തോഷങ്ങളും കവർന്നെടുക്കാനനുവദിക്കരുത്.
ജീവിതത്തിൽ നിര തീർത്ത സഹനങ്ങൾക്ക് മുന്നിൽ പൂർവ്വപിതാവായ ജോസഫ് ഇങ്ങനെ ഒരു മനോഭാവം കാത്തു സൂക്ഷിച്ചിരുന്നു.
“എന്നെ ഇവിടെ വിറ്റതോര്‍ത്ത് നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടാ. കാരണം, ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി ദൈവമാണ് എന്നെ നിങ്ങള്‍ക്കുമുന്‍പേ ഇങ്ങോട്ടയച്ചത്.”
(ഉല്‍പത്തി 45 : 5)
അനുഗ്രഹങ്ങൾ എണ്ണിയെടുക്കുന്ന കണക്കും കലയും അഭ്യസിക്കുക .കാരണം
അതിരുവിട്ട കണ്ണുനീർ പ്രവാഹങ്ങൾ ജീവിതത്തിൻ്റെ ഒത്തിരി നേർക്കാഴ്ചകൾ നഷ്ടമാക്കും.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.