അന്ധമായ ആശ്രയത്വം അരങ്ങൊഴിയും വരെ…
ദൈവകരുണയിൽ ശരണപ്പെടുകയും ആശ്രയിക്കുകയും ചെയ്യുക എന്നതാണ് വിശുദ്ധിയിൽ പുരോഗതി പ്രാപിക്കാനുള്ള ഏറ്റവും നല്ല മാർഗം.
നിൻ്റെ ജീവിതവും സാഹചര്യങ്ങളും എല്ലാം സങ്കീർണ്ണമാക്കാൻ കാത്തിരിക്കുന്ന ഒരു വിധിയാളനല്ല നമ്മുടെ ദൈവം.
ലോകത്തിൻ്റെ കണ്ണിൽ ,
പിഴകൾ ‘പഴി’കൾക്കു കാരണമാകും.
എന്നാൽ ദൈവം നിൻ്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു.
വിശുദ്ധമായ ഒരു ജീവിതത്തിലേക്ക് നീ വയ്ക്കുന്ന ഓരോ ചുവടും അവിടുത്തെ സന്തോഷിപ്പിക്കുന്നു .
ക്രിസ്തുവിനെ തള്ളി പറഞ്ഞവനായിരുന്നു പത്രോസ്.
മറിയം മഗ്ദലേന വഴി പിഴച്ചവളും…
പൗലോസ് ക്രിസ്തുവിൻ്റെ സഭയെ പീഡിപ്പിച്ചവനും…
അഗസ്റ്റിൻ ധൂർത്ത പുത്രനും ….
പാപത്തെക്കുറിച്ചുള്ള തിരിച്ചറിവുകൾക്കു ശേഷം അവരെല്ലാം ദൈവകരുണയിൽ ആശ്രയത്വം വച്ചു വിശുദ്ധരായി മാറി.
ഓർക്കുക…..
അവിടുത്തെ കൃപ നിനക്ക് മതി .
ഇപ്പോൾ വീഴ്ച്ചയിൽ നിന്ന് എഴുന്നേല്ക്കാനും
മുന്നോട്ടു പോകാനുമുള്ള സമയമാണ്.
വിശുദ്ധി ആഗ്രഹിക്കുക.
എല്ലാ പാപ സാഹചര്യങ്ങളിൽ നിന്നും അകന്നു നില്ക്കാനുള്ള ധീരമായ തീരുമാനം എടുക്കുക.
ദൈവകരുണയിൽ ശരണപ്പെടുകയും ചെയ്യുക.
“പാപത്തിൽ വീഴാതിരിക്കുന്നവനല്ല വിശുദ്ധൻ;
വീണിട്ടും ,വിശുദ്ധമായ ശാഠ്യത്തോടെ എഴുന്നേൽക്കാൻ ശ്രമിക്കുന്നവനാണ് വിശുദ്ധൻ.”
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.