മദ്ധ്യസ്ഥന്‍ എന്ന മാലാഖ

കാത്തിരുപ്പ് ദൈവത്തിൻ്റെ സ്‌നേഹഭാവമാണ്.
മനുഷ്യനെ തൻ്റെ നിയോഗങ്ങൾ ഭരമേല്പിക്കുന്നതിനു മുൻപ് ,
നിയോഗം ഭരമേല്ക്കുന്നവനെ ദൈവം ഒരുക്കുന്ന ഒരിടം ഉണ്ട്.
അതാണ് ജീവിതത്തിലെ ഓരോ കാത്തിരിപ്പും.

എന്നാൽ ചിലർ ,തങ്ങളുടെ ദൈവ നിയോഗം തിരിച്ചറിയാതെ….
കാത്തിരിക്കാൻ തുനിയാതെ…. കഷ്ടനഷ്ടങ്ങൾ എണ്ണി പരിതപിച്ച് ജീവിതം നിരാശയിലാഴ്ത്തും.
ജീവിതത്തിൻ്റെ നഷ്ടങ്ങളുടെ തീരത്ത് ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപെടാത്ത മനുഷ്യൻ അന്നുവരെ ഓടിയടുക്കാത്ത ഇടങ്ങളിലേക്ക് ഓടി പുറപ്പെട്ട് നഷ്ടങ്ങളെ വിലയിരുത്തുന്നു .

ജീവിത മാരത്തോണിൽ മുന്നേറിയതൊന്നും യഥാർത്ഥ മുന്നേറ്റങ്ങളല്ലായിരുന്നുവെന്നും, തനിക്കു വേണ്ടി വഴിയൊരുക്കിയ സഹജൻ്റെ പിൻവാങ്ങലുകളായിരുന്നു തൻ്റെ നേട്ടങ്ങളിലധികമെന്നും തിരിച്ചറിയാൻ വൈകിയവരാണ് നമ്മൾ.

അത്തരക്കാരുടെ ഇടയിലേക്ക് ദൈവം ചിലരെ അയക്കുന്നു.
ഒരു മദ്ധ്യസ്ഥനെ….
ആ മദ്ധ്യസ്ഥൻ സ്വന്തം ജീവിതം വഴി നിരാശയിലാഴ്ന്നവന് ഒരുക്കപ്പെട്ടിരിക്കുന്ന ദൈവകൃപയുടെ ആഴം വ്യക്തമാക്കി കൊടുക്കുന്നു.

രക്ഷാകര ചരിത്രത്തിലുടനീളം കാണുന്ന
ഈ മദ്ധ്യസ്ഥർ ദൈവകൃപയുടെ നീരൊഴുക്കിന് തങ്ങളുടെ ജീവിതം കൊണ്ട് വഴിയൊരുക്കുന്നു.

ഇസ്രായേലിന് മോശയെന്ന പോലെ….
സോദോം ഗൊമോറാ ദേശത്തിന് അബ്രഹാം എന്ന പോലെ…
ദാവീദിന് നാഥാൻ പ്രവാചകൻ എന്ന പോലെ….

“മദ്ധ്യസ്ഥം വഹിക്കുക എന്നതിൻ്റെയർത്ഥം അപരൻ്റെ ജീവിതത്തിൽ നീ ഒരു മാലാഖയാകുക എന്നതാണ്.”

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles