മരുഭൂമിയിലും മഴപെയ്യും…

മരുഭൂമിയിലും മഴ പെയ്യാറുണ്ടത്രേ….!
എങ്കിലും കനലെരിയുന്ന നിൻ്റെ നെഞ്ചിലെത്തുമ്പോഴേക്കും ആ മഴത്തുള്ളികൾ വറ്റിപ്പോകുന്നു.

ജീവിതയാത്രയിലെ സഹന മരുഭൂമികളിൽ നീ തളർന്നു വീഴുമ്പോൾ ….
ഒറ്റപ്പെടലിൻ്റെയും തിരസ്ക്കരണങ്ങളുടെയും ചുട്ടുപൊള്ളുന്ന മണൽത്തരികളിൽ നീ
മുഖം പൊത്തുമ്പോൾ….
ചേർത്തു പിടിക്കണ്ടവർ മുഖം തിരിയ്ക്കുമ്പോൾ ….. ഓർക്കുക…

നിന്നെ അറിയുന്ന…..
നിനക്കു വേണ്ടി വിരിച്ച കരങ്ങളുമായി കാത്തിരിക്കുന്ന…..
മരുഭൂമിയിലും തെളിനീരൊഴുക്കാൻ കഴിവുള്ള ഒരു ദൈവം സദാ നിന്നോടൊപ്പം ഉണ്ട്.

മരുഭൂമിയിൽ ചില ഒറ്റമരങ്ങൾ ഉണ്ട്.
എന്നെങ്കിലുമൊരിക്കൽ ,
ആരെങ്കിലുമൊരാൾ തൻ്റെ തണൽ കൊള്ളാൻ വരുമെന്ന് പ്രതീക്ഷിച്ച് വിരിച്ച ശിഖരങ്ങളുമായി നില്ക്കുന്നവർ.
കൂട്ടില്ലാതെ സൃഷ്ടാവിനെ നോക്കി തനിച്ച്
വളർന്നവരാണവർ.
ആ കരുത്താണവരെ പ്രതികൂലങ്ങളുടെ പൊള്ളുന്ന ചൂടിലും പുഞ്ചിരി തൂകി വിരിച്ച കരങ്ങളോടെ നിലനില്ക്കാൻ സഹായിക്കുന്നത്.

” അവിടുന്ന് അവനെ മരുഭൂമിയിൽ…,
ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ കണ്ടെത്തി ;
അവനെ വാരിപ്പുണർന്നു.
താത്പര്യപൂർവ്വം പരിചരിച്ച് തൻ്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു. ”
( നിയമാവർത്തനം 32 :10 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles