യേശുവിന്റെ നിത്യ യൗവനത്തിലേക്ക്‌

യുവതയുടെ യുവത്വമാണ് യേശു .
കാൽവരിയിലെ കുരിശിൽ ജീവൻ വെടിയുമ്പോൾ ക്രിസ്തുവിന് 30 വയസ്സിനു മേൽ മാത്രമാണ് പ്രായം. രോഗികളോടും പാവങ്ങളോടും പാർശ്വവൽക്കരിക്കപ്പെട്ട വരോടു൦ അഗാധമായ അനുകമ്പ കാണിച്ച യേശു സ്പർശിക്കുന്നതെല്ലാം അതിശയിപ്പിക്കുന്ന യുവത്വം കൊണ്ടും പുതുമയിൽ ജീവൻ തുടിക്കുന്ന വിധത്തിലും ആയി തീർന്നു .

യുവത്വം വെറും ഒരു കാലഘട്ടം എന്നതിനേക്കാൾ മനസ്സിൻെറ അവസ്ഥയാണന്ന് ഫ്രാൻസിസ് പാപ്പ .

പൂർവ്വ പിതാവായ ജോസഫ് തൻെറ ഇരുപതാം വയസ്സിൽ സഹോദരന്മാരെകാൾ നീ തിയിലു൦ വിശുദ്ധിയിലു൦ ജീവിച്ചത് കൊണ്ട് ദൈവം സ്വപ്നങ്ങളിലൂടെ മഹത്തായ കാര്യങ്ങൾ അവനെ കാണിച്ചു കൊടുത്തു ,ആ സ്വപ്നം അവൻെറ ജീവിതത്തിൽ നിറവേറ്റപ്പെടുകയും ചെയ്തു .

മധുര വാക്കുകളിലൂടെ മിനുക്കി പറയാതെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന യുവാവായിരുന്നു ഗിദെയോൻ. കർത്താവിൻെറ ദൂതൻ അവന് പ്രത്യക്ഷപ്പെട്ടു പറഞ്ഞു “ധീരനും ശക്തനുമായ മനുഷ്യാ കർത്താവു നിന്നോട് കൂടെ ഉണ്ട് “.

വെറും ഇടയ ചെറുക്കനാ യ ദാവീദിനെ ആണ് ദൈവം രാജാവാക്കിയത്.

സോളമ൯െറ യുവത്വത്തിൻെറ ധൈര്യം ജ്ഞാന൦ ചോദിക്കാൻ അവനെ പ്രചോദിപ്പിച്ചു.

യുവത്വത്തിൻെറ തീഷ്ണതയോട് ദൈവത്തിൻെറ കരുത്ത് ചേരുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ജെറമിയായെ നോക്കിയാൽ മതിയാകു൦.

വലിയ സ്വപ്നങ്ങളുമായി ജീവിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് എല്ലാം ഉപേക്ഷിച്ച് ത൯െറ സാക്ഷ്യം വഴി സഭയെ പടുത്തുയർത്താൻ ജീവിതം സമർപ്പിച്ചു.

ക്രിസ്തുവി൯െറ ജീവിതത്തോട് അനുരൂപരായി മാറിയ ധാരാളം യുവ വിശുദ്ധർ സഭാ ഹൃദയത്തിൽ ഉണ്ട്. യുവ വിശുദ്ധ൪ സഭയുടെ തുടിക്കുന്ന ഹൃദയങ്ങൾ ആണ് .

അന്ന് മാർക്കോസിനെ മാളികമുറിയിൽ പരിശുദ്ധാത്മാവ് തീനാവുകളുടെ രൂപത്തിൽ ഇറങ്ങി വന്നത് ഒരു കൂട്ടം ചെറുപ്പക്കാരുടെ മേലാണ്.

പ്രചോദനത്തിൻറെ മാതൃകകൾ നിരത്തി ക്രിയാത്മകമായി സമൂഹത്തിൽ പ്രവർത്തിക്കുവാ൯ യുവതയെ ആഹ്വാനം ചെയ്യുന്ന ക്രിസ്തു .സുവിശേഷം അതിൻെറ പൂർണ്ണതയിൽ ജീവിക്കാനും ലോകത്തിൽ വിശുദ്ധിയുടെ സാക്ഷികളായി തീരാനും ക്രിസ്തു ത൯െറ നിത്യ യൗവനത്തിലേക്ക് നിന്നെയും ക്ഷണിക്കുന്നു .

“ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുന്‍പ്‌യൗവനകാലത്ത്‌ സ്രഷ്‌ടാവിനെ സ്‌മരിക്കുക.”

(സഭാപ്രസംഗകന്‍ 12 : 1)

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles