വിശുദ്ധ കത്തോലിക്ക സഭയില്‍ ഞാന്‍ വിശ്വസിക്കുന്നു

സഭ എന്ന വാക്കിനർത്ഥം ‘വിളിച്ചു കൂട്ടപ്പെട്ടവർ’ എന്നാണ്.

ദൈവത്താൽ വിളിച്ചു കൂട്ടപ്പെട്ട
ക്രൈസ്തവ സഭ രണ്ടായിരം വർഷത്തെ ചരിത്ര പാരമ്പര്യമുള്ള,
ലോകം അവഗണിച്ചവരുടെ അത്താണിയായ,
അതേസമയം കുറവുകളും, കുറ്റങ്ങളും ഉള്ള ,
വൃദ്ധമാതാവാണ്.
എൻ്റെ അമ്മയാണ്.
ഞാൻ എൻ്റെ സഭാ മാതാവിൽ നിന്ന് നിത്യജീവിതത്തിനു വേണ്ടുന്നതെല്ലാം വിശ്വാസത്തോടെ പ്രതീക്ഷിക്കുന്നു .

ഞാൻ എൻ്റെ അമ്മയെ തല്ലുകയോ അപകീർത്തിപ്പെടുത്താൻ തെരുവിൽ വലിച്ചിഴയ്ക്കുകയോ ചെയ്യില്ല .

സഭ ജനാധിപത്യമല്ല, മറിച്ച് ദൈവാധിപത്യമാണ്.
എല്ലാ അധികാരവും ദൈവത്തിൽ നിന്നു മാത്രം വരുന്നു.
സഭ ഒരേ സമയം മാനുഷികവും ദൈവികവുമാണ്.
സ്ഥാപകൻ പിതാവായ ദൈവം.
നേതാവും ലക്ഷ്യവും ക്രിസ്തുവാണ്.
ശക്തിയുടെ ഉറവിടവും വഴികാട്ടിയും പരിശുദ്ധാത്മാവാണ്.

തങ്ങളുടെ ജീവിത പാതയിൽ ഉള്ള മനുഷ്യർ ക്രിസ്തുവിനെ അറിയാനും അനുഭവിക്കാനും,
കിസ്തുവിനു വേണ്ടി സാക്ഷ്യം വഹിക്കാൻ സഭാ മക്കളായ നമ്മൾ ക്രിസ്തുവിനോട് കടപ്പെട്ടിരിക്കുന്നു.

സഭയുടെ അടിത്തറ അപ്പസ്തോലന്മാരാണ്. ശേഷം മാർപാപ്പമാരും.
ആദ്യത്തെ മാർപാപ്പയായിരുന്ന പത്രോസ്
ഈശോയെ അറിയുന്നതിലും ഉപരിയായി ഈശോയ്ക്ക് പത്രോസിനെ അറിയാമായിരുന്നു.
മുൻകോപിയും, തന്നെ തള്ളി പറഞ്ഞവനും, ഭീരുവും… അങ്ങനെ പത്രോസിൻ്റെ അയോഗ്യതകളേറെയാണ് ലോകത്തിൻ്റെ കാഴ്ച്ചയിൽ.

എങ്കിലും പത്രോസിനോട് ക്രിസ്തു ചോദിച്ചത് “നീ ഇവരെക്കാളധികമായി എന്നെ സ്നേഹിക്കുന്നുവോ ” എന്നു മാത്രമാണ്.

മറ്റുള്ളവരെക്കാൾ നല്ലവരായവരെ കൊണ്ടല്ല സഭ പണിയപ്പെട്ടിരിക്കുന്നത്.
നല്ലവരാകാൻ ആഗ്രഹിക്കുന്നവരെ കൊണ്ടാണ്.

” നീ പത്രോസാണ്.ഈ പാറമേൽ എൻ്റെ സഭ ഞാൻ പണിയും .
നഗരകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല.
നീ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെടും. നീ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെടും.”
(മത്തായി 16 :18,19 )

മനുഷ്യൻ്റെ ഇഷ്ടാനിഷ്ടങ്ങളെന്ന ഉരകല്ലിൽ
ഉരച്ചു ദൈവപുത്രൻ്റെ മേന്മ നിശ്ചയിക്കുക.
എല്ലാക്കാലത്തെയും പ്രലോഭനമാണിത്.

“നീ ദൈവപുത്രനാണെങ്കിൽ കല്ലുകൾ അപ്പമാകാൻ പറയുക “
(മത്തായി 4 : 3 )

മനുഷ്യൻ നിശ്ചയിക്കുന്നതനുസരിച്ച്
ദൈവം സാഹസം കാണിക്കണം.
ഭക്തനൊത്ത വിധം അവൻ വിധേയപ്പെടണം.
അല്ലെങ്കിൽ അവൻ ദൈവമല്ല.
ചരിത്രത്തിലുടനീളം ക്രിസ്തുവിനോടും,
അവൻ്റെ സഭയോടും ഇതേ വെല്ലുവിളി
ആവർത്തിക്കുന്നു.

പകിട്ടാർന്ന സാമ്രാജ്യങ്ങളൊക്കെ
നിലം പതിച്ചിട്ടും ക്രിസ്തുവിൻ്റെ സഭ
ഇന്നും നിലനില്ക്കുന്നതിൻ്റെ കാരണം
അത് ശാന്തമായി ചരിക്കുന്നു എന്നതാണ്.

സാഹസം കാട്ടി രസിപ്പിക്കാതെ,
മനുഷ്യനോടൊത്ത് സഹിച്ച് നിലകൊള്ളുന്നു.

കാലമുയർത്തുന്ന ഓരോ വെല്ലുവിളിയിലും
താൻ ആരെന്നു തെളിയിക്കാനുള്ള തിടുക്കത്തിലാണ് മനുഷ്യൻ .

നമ്മൾ ആരെന്നു തെളിയിക്കണ്ടത് നമ്മെ അയച്ചവൻ കൂടിയാണെന്നോർക്കുക.
വില കുറഞ്ഞ ഭീഷണികളിലും കുറ്റാരോപണങ്ങളിലും നമ്മുടെ
ഔന്നത്യം തകർത്തു കളയരുത്.

സ്വന്തമാക്കാം ക്രിസ്തുവിൻ്റെ ശാന്തത
അവൻ്റെ സഭയോട് ചേർന്ന് ……

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles