അള്‍ത്താരയിലേക്ക്…

പ്രാർത്ഥനയിൽ മടുപ്പും വിരസതയും ഉണ്ടാവുക ആത്മീയ ജീവിതത്തിൽ തികച്ചും സ്വാഭാവികം.

കുഞ്ഞുങ്ങൾ നടക്കാൻ പഠിക്കുന്നതു പോലെയാകണം പ്രാർത്ഥനാ ജീവിതമെന്ന് ആത്മീയ പിതാക്കന്മാർ പഠിപ്പിക്കുന്നു.
ചുവടുകൾ പിഴച്ച് എത്ര തവണ വീണാലും വീണ്ടും എഴുന്നേറ്റ് നടക്കണം.

നിരന്തരമായ പ്രാർത്ഥനയിലൂടെ ദൈവം നല്കുന്ന ദാനമാണ് പ്രാർത്ഥനാ വരം.
പ്രാർത്ഥനയിൽ വിശ്വാസം നിറയുന്നതാണ് ആത്മീയ ജീവിതത്തിൻ്റെ അടിത്തറ.
പ്രാർത്ഥനയ്ക്കു വേണ്ടിയുള്ള സഹനങ്ങളെ അതിജീവിച്ചാൽ ജീവിത സഹനം എളുപ്പമാകും.

ശീതികരിച്ച നിത്യാരാധന ചാപ്പലിൽ മണിക്കൂറുകൾ സ്വച്ഛമായി ഇരുന്ന് ആരാധിക്കുന്നതിനേക്കാൾ അനുഗ്രഹം,
അന്തരീക്ഷത്തിലെ ചൂടിലും,
ജീവിത വ്യഥകളുടെ നടുവിലും
“ദൈവമേ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു” എന്നു പറഞ്ഞ് ഹൃദയം കൊണ്ട് ആരാധിക്കുമ്പോൾ ലഭിക്കും.

പ്രാർത്ഥനകളിൽ ഭൗതിക നിയോഗങ്ങൾ നിരത്താതെ…
ഭൗതികമായി ഒന്നും പ്രത്യാശിക്കാതെ, സൃഷ്ടാവിനെ സ്നേഹിച്ച് ആരാധിക്കുക.
രഹസ്യങ്ങൾ അറിയുന്ന അവിടുന്ന്
തക്ക സമയത്ത് പ്രതിഫലം തരും.

” പ്രാർത്ഥനയിൽ മടുപ്പ് തോന്നരുത്.”
( പ്രഭാഷകൻ 7 : 10 )

പ്രാർത്ഥനയിൽ സമർപ്പിച്ച നിയോഗങ്ങൾ ലഭിക്കുമ്പോഴും,
സമൃദ്ധിയുടെ നടുവിലും ദൈവത്തിൽ ആശ്രയിക്കാൻ കഴിയുന്നത് വിശ്വാസത്തിൻ്റെ താഴ്ന്ന പടിയാണ്.
പ്രാർത്ഥനയ്ക്ക് ഒരുത്തരവും കിട്ടാത്തപ്പോഴും….,
ദുരിത വേളകളിൽ ദൈവം മുഖം തിരിച്ചു നില്ക്കുകയാണോയെന്ന് സംശയിക്കേണ്ടി വരുമ്പോഴും…..,
മടുക്കാതെ പ്രാർത്ഥിക്കാനും ദൈവാശ്രയത്വത്തിൽ വളരാനും കഴിയുന്നതാണ് യഥാർത്ഥ വിശ്വാസം.

ദാതാവിനെ മറന്ന് ദാനങ്ങൾക്കു പിറകേ പോകാതിരിക്കുവാൻ ശ്രദ്ധിക്കുക.

“എൻ്റെ ജീവിതമാകുന്ന വഞ്ചിയിൽ ഈശോ പലപ്പോഴും ഉറങ്ങുകയായിരുന്നു.
ഈശോയെ ഉണർത്താൻ ഞാൻ ശ്രമിച്ചു.
അപ്പോഴൊന്നും ഈശോ ഉണർന്നില്ല.
എങ്കിലും ഞാൻ മടുത്തില്ല.
കാരണം ഈശോ വഞ്ചിയിലുണ്ടെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു.”
( വിശുദ്ധ കൊച്ചുത്രേസ്യ )

കടപ്പാട്: ഫാ.ജോസ് പൃത്തൃക്കയിൽ
~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles