വിലകൊടുത്ത സ്‌നേഹബന്ധങ്ങള്‍

വിലനല്കുവാൻ തയ്യാറാകുന്ന സ്നേഹമാണ്
യഥാർത്ഥ സ്നേഹം.

ദൈവത്തെ വില നല്കി സ്നേഹിച്ച രണ്ടു വ്യക്തികളെ കുറിച്ച് തിരുവെഴുത്തുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.

ദാവീദും, മറിയം മഗ്ദലേനയും.

വില നല്കുന്നവനായ ദൈവത്തെ
വില നല്കി സ്നേഹിക്കും എന്ന്
നിർബന്ധം പിടിച്ചവനാണ് ദാവീദ്.

തൻ്റെ മെതിക്കളവും ബലി വസ്തുക്കളുമെല്ലാം സൗജന്യമായി ദാവീദിന് നൽകുവാൻ സന്നദ്ധനായ ജെബൂസ്യ നോട്
ദാവീദ് പറഞ്ഞ മറുപടി അവൻ്റെ വില കൊടുക്കുന്ന ദൈവസ്നേഹത്തെ വ്യക്തമാക്കുന്നു.
“ഇല്ല. വിലക്കു മാത്രമേ ഞാനിതു വാങ്ങൂ.
എനിക്ക് ഒരു ചെലവുമില്ലാത്ത ദഹനബലി എൻ്റെ ദൈവമായ കർത്താവിന് ഞാൻ അർപ്പിക്കുകയില്ല.”
( 2 സാമുവൽ 24 : 24 )

അവനെ ദൈവം തൻ്റെ മനസ്സിണങ്ങിയവൻ എന്നു സാക്ഷ്യപ്പെടുത്തി.

മറിയം മഗ്ദലേന
തൻ്റെ പാപ പ്രവൃത്തികൾ കൊണ്ട് നേടിയെടുത്ത മുന്നൂറു ദനാറ
യേശുവിനോടുള്ള സ്നേഹത്തിന്നു വിലയായ് നൽകുവാനാഗ്രഹിച്ചു.
അതു കൊടുത്ത് വാങ്ങിയ സുഗന്ധദ്രവ്യം വിലയേറിയതാണന്ന് എല്ലാ സുവിശേഷകരും രേഖപ്പെടുത്തിയിരിക്കുന്നു.

യേശുവിൻ്റെ സ്നേഹിതർ എന്ന് അഭിമാനിച്ചിരുന്നവർക്കു പോലും ഇതൊരു പാഴ് ചിലവായി തോന്നി.

വില കൊടുത്തു സ്നേഹിച്ചവരെയൊക്കെ വിലമതിക്കാനാകാത്ത അനുഗ്രഹങ്ങളാൽ സമ്പന്നനാക്കിയ കർത്താവ്
അവളുടെ സ്നേഹത്തിനും അത്യുന്നതമായ വാഗ്ദാനം നൽകി.
“ലോകത്തിൽ എവിടെയെല്ലാം ഈ സുവിശേഷം പ്രസംഗിക്കപ്പെടുമോ,
അവിടെയെല്ലാം ഇവൾ ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായ് പ്രസ്താവിക്കപ്പെടും.”
(മത്തായി 26 : 13 )

അനുദിന ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും വലിയ സ്നേഹത്തോടെ ചെയ്യാൻ…
ദൈവസ്നേഹത്തിന് വില നൽകാൻ പരിശീലിക്കാം.

നിൻ്റെ ആരോഗ്യം, സമയം, കഴിവുകൾ
ഇഷ്ടങ്ങൾ, ……..
അങ്ങനെ സ്വന്തമായതെല്ലാം സമർപ്പിച്ച്
വില കൊടുക്കുക

വില നൽകിയവരെ മാനിക്കുന്ന
വിലമതിക്കാനാകാത്ത വാഗ്ദത്തങ്ങൾ
നിറവേറ്റുന്നവൻ നിൻ്റെ സ്നേഹത്തിനായി
കാത്തിരിക്കുന്നു.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles