നിരാശയില്‍ നിന്ന് പ്രത്യാശയിലേക്ക്
“കുഞ്ഞുങ്ങളെ നിങ്ങളുടെ അടുക്കൽ മീൻ വല്ലതും ഉണ്ടോ..?”
ലോകത്തിൻെറ ചലനങ്ങൾ വ്യക്തമായി അറിയാവുന്നവനാണ് ക്രിസ്തു.
കടലിലൂടെ ഒഴുകുന്ന മത്സ്യത്തിന്റെ ഉദരത്തിൽ നികുതിയുടെ നാണയം കണ്ടെത്തിയവനാണ് ക്രിസ്തു.
മരക്കൊമ്പിൽ ഇരിക്കുന്ന സക്കേവൂസിനെ മെെലുകൾക്ക് മുമ്പേ മനസ്സിൽ കണ്ടവനാണ് ക്രിസ്തു. രക്തസ്രാവക്കാരിയുടെ രോഗത്തിൻെറ തീവ്രത വ്യക്തമായി അറിഞ്ഞവനാണവൻ.
എന്നിട്ട് …നിങ്ങൾക്ക് വല്ലതും കിട്ടിയോ ..?എന്ന് ചോദിക്കുന്നു .
ആ ചോദ്യത്തിലൂടെ , തനിച്ചുള്ള അധ്വാനങ്ങൾക്ക് ഫല ശേഷിയില്ല എന്നവരെ ബോധ്യപ്പെടുത്തണമായിരുന്നു ക്രിസ്തുവിന് .
ശിഷ്യരുടെ ഏറ്റുപറച്ചിൽ “ഞങ്ങൾക്കൊന്നും കിട്ടിയില്ല “.
ഒന്നും കിട്ടിയില്ല എന്ന് ഏറ്റുപറയുന്ന ശിഷ്യരോട് ക്രിസ്തുപറയും :വള്ളത്തിൻെറ വലതുവശത്ത് വലയിടുക ”
വലത് കനിവിന്റെ ഇടമാണ് .കരുണയുടെ വശമാണ്. അനുഗ്രഹത്തിന്റെ ഇടമാണ്.
ഇടത് ‘ഇടറി പോയവന്റെ ഇടമാണ്.
ഇടറിപ്പോയ ഇടതുകളിൽ നിന്ന് നന്മയുടെ വലതുകളിലേക്ക് സഞ്ചരിക്കാൻ നിനക്കാവണ൦.
അനുഗ്രഹത്തിന്റെ വലതുവശത്ത് വലയിറക്കിയപ്പോൾ വചനം പറയുന്നത് വലിച്ചുകയറ്റാൻ കഴിയാത്ത വിധം ശിഷ്യർക്ക് മത്സ്യങ്ങളെ ലഭിച്ചു എന്നാണ്.
ഇടറിയ ഇടതുകളിൽ നിന്ന് ക്രിസ്തുവിനോട് കൂടി അനുഗ്രഹത്തിന്റെ വലതുകളിലേക്ക് സഞ്ചരിക്കുക ഇന്നലെയോർത്ത് ദുഃഖിക്കാതെ നാളെകളെ ഓർത്ത് വ്യാകുലപ്പെടാതെ ഇന്നുകളിൽ ജീവിക്കുക
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.