അറിവിന്റെ നിറവിലേയ്ക്ക്…

വായന ഒരു മഴ പോലെയാണ്.
വാക്കുകൾ നേർത്ത മഴത്തുള്ളികളായ് നാവിൽ വീണുടയുമ്പോൾ അത്….
ചാറ്റൽ മഴ പോലെ സുന്ദരമാകും.

ഓരോ താളുകൾ മറിക്കും തോറും..,
കഥയും കഥാപാത്രങ്ങളും നിറങ്ങളും നിറഞ്ഞ് ഒരു കുളിർമഴയായ് ……
നമ്മുടെ കൈക്കുമ്പിളിൽ എന്നും നല്ല പുസ്തകങ്ങൾ…..

നല്ല പുസ്തകങ്ങളുടെ വായന സ്വർഗത്തിലേയ്ക്കുള്ള തീർത്ഥാടനമാണ്.

വായന നമ്മുടെ ചിന്തകളെയും കാഴ്ച്ചപ്പാടുകളെയും വിശാലമാക്കുന്നു.
അറിവുള്ളവർക്ക് ആത്മധൈര്യം കൂടും.
നല്ല സൗഹൃദങ്ങൾ ഉണ്ടാകും.
വായന നമ്മെ അറിവുള്ളവരാക്കുന്നതിലുപരി
ഈ ലോകത്തിലെ നിസ്സാരതകളിൽ നിന്നും തിന്മകളിൽ നിന്നും അകന്നു നിൽക്കാൻ സഹായിക്കും.

നല്ല പുസ്തകങ്ങൾ പോലെ നമ്മെ തിരുത്തുന്ന ചങ്ങാതി വേറെയില്ല.

പുതുവർഷത്തിൽ പുതിയ ഉൾക്കാഴ്ച്ചകളോടെ പ്രകാശത്തിൻ്റെ കവചം ധരിച്ച വേദപുസ്തക വചനങ്ങളുടെ സമൃദ്ധമായ മഴയിൽ നനയാം .
ആ നനവിൽ നിന്നാണ് നമ്മുടെ സഹനാനുഭവങ്ങൾ നിറഞ്ഞ ജീവിതം സ്നാനപ്പെടുന്നത്.
വചന മഴത്തുള്ളികൾ പതിയുമ്പോൾ വെറും ചെളിയായ നമ്മുടെ ജീവിതം തങ്കം പോലെ അതിൻ്റെ തനിമയെ വീണ്ടെടുക്കും.

“അങ്ങയുടെ വചനങ്ങളുടെ ചുരുളുകൾ അഴിയുമ്പോൾ പ്രകാശം പരക്കുന്നു.
എളിയവർക്ക് അത് അറിവ് പകരുന്നു.”
(സങ്കീർത്തനങ്ങൾ 119 : 130)

ക്രിസ്തുവിനോട് ചേർന്ന്,
സഭയോട് ചേർന്ന് ചിന്തിക്കാൻ …,
ഈ പുതുവർഷത്തെ അനുഗ്രഹവർഷമാക്കാൻ വായനാശീലം നിങ്ങളെ തീർച്ചയായും സഹായിക്കും.

കാരണം “യേശുവിൻ്റെ ഭാഷ അനുഗ്രഹത്തിൻ്റെ ഭാഷയാണ്.”

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles