ജീവിത മിഴിവേകുന്ന നക്ഷത്രങ്ങള്‍…

“കിഴക്കു കണ്ട നക്ഷത്രം അവർക്കു മുമ്പേ നീങ്ങികൊണ്ടിരുന്നു.
അത് ശിശുകിടക്കുന്ന സ്ഥലത്തിനു
മുകളിൽ വന്നു നിന്നു.”
(മത്തായി 2 :9 )

കിഴക്കുനിന്നു വന്ന ജ്ഞാനികൾക്കു
പുൽക്കൂടിലേയ്ക്ക് വഴികാട്ടിയ നക്ഷത്രം.

നമ്മുടെ ജീവിതത്തിലുമുണ്ട്
അത്തരം ഒരു പാട് നക്ഷത്രങ്ങൾ.
കൺമുൻപിൽ തെളിഞ്ഞു നിന്ന് ,
പുൽക്കൂട് ദാ .. അവിടെയാണ്.
ഈശോ അവിടെയാണ്.അങ്ങോട്ടു നടക്കുക എന്ന് നിരന്തരം നിത്യജീവിതത്തിൽ ഓർമ്മിപ്പിക്കുന്ന നക്ഷത്ര ജീവിതങ്ങൾ….

കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി ഇടമുറിയാതെ വിശ്വാസത്തിൻ്റെ
ഈ ചങ്ങല കൈമാറി കൈമാറി കൊണ്ടുവന്ന നമ്മുടെ പൂർവ്വികർ…..,

നെറ്റിത്തടത്തിൽ ആദ്യമായി കുരിശു വരച്ച് വിശ്വാസത്തിലേക്ക് നമ്മെ ചേർത്തു നിർത്തിയ മാതാപിതാക്കൾ…..,
വിശുദ്ധ കുർബ്ബാനയെയും കൂദാശകളെയും കുറിച്ച് പറഞ്ഞു തന്ന് ദേവാലയത്തിലേക്കാകർഷിച്ച അഭിഷിക്തരും ഗുരുക്കന്മാരും….

വഴിതെറ്റിയത് പലപ്പോഴും നമുക്ക് തന്നെയാണ്.
നക്ഷത്രത്തിൽ നിന്നും നോട്ടം പിൻവലിച്ചപ്പോൾ….. !!!

ഈ ജീവിതം കണ്ട് ഒരാളെങ്കിലും ….
ക്രിസ്തു സ്നേഹത്തിലേക്ക് കടന്നു വരാൻ;
ആർക്കെങ്കിലും ജീവിതത്തിൻ്റെ ഇരുണ്ട വഴികളിൽ വെളിച്ചം പകരാൻ ….
നിനക്കു സാധിച്ചാൽ നീയുമൊരു നക്ഷത്രമാവും….

കിഴക്കു ജ്ഞാനികൾക്കു വഴിതെളിച്ച അതേ നക്ഷത്ര വെളിച്ചം നിന്നിലുമുണ്ടാകും.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles