നക്ഷത്രങ്ങളില്‍ നിന്ന് നോട്ടം തെറ്റരുത്…

“എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ?
ഞങ്ങൾ കിഴക്ക് അവൻ്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നതാണ്.”
(മത്തായി 2 : 2 )

പ്രവചനങ്ങളുടെ പൂർത്തീകരണത്തിനായി കാലത്തിൻ്റെ അടയാളങ്ങൾ
സസൂഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്ന പൗരസ്ത്യ ദേശത്തെ ജ്ഞാനികൾക്കു മുൻപിൽ സ്വർഗത്തിൻ്റെ നക്ഷത്ര വെളിച്ചം.

ജറുസലേം വരെ നക്ഷത്രം നോക്കി
വഴി തെറ്റാതെ വന്നവർ ജറുസലേമിൽ എത്തിയപ്പോൾ നക്ഷത്രത്തിൽ നിന്നും
നോട്ടം പിൻവലിച്ചു.
സ്വന്തം ബുദ്ധിയിലാശ്രയിച്ച് രക്ഷകജനനത്തെക്കുറിച്ച് മനുഷ്യരോടന്വേഷിച്ചു.
അത് അവർക്ക് കെണിയായി ….

ദൈവപരിപാലനയുടെയും അഭിഷേകത്തിൻ്റെയും ഒക്കെ…
ദൈവകൃപയുടെ ഒരു നക്ഷത്രം നിൻ്റെ ജീവിതത്തിനു മേൽ ഉദിച്ചു നിൽക്കുന്നുണ്ട്.

ഇന്നും ….കിഴക്കു ജ്ഞാനികൾ കണ്ടതുപോലെ ഒരു നക്ഷത്രം
നിൻ്റെ ഹൃദയാകാശത്തിലും പ്രകാശിക്കുന്നു.

ഇരുൾ മൂടി തുടങ്ങുന്ന ജീവത സായന്തനങ്ങളിൽ പ്രകാശം കാത്തുസൂക്ഷിക്കുക എന്ന ധർമ്മം
അനാദി മുതൽ ഈ നക്ഷത്രം
നിരന്തരം കാത്തുസൂക്ഷിക്കുന്നു.
ആ ദിവ്യശോഭയിൽ ജീവിക്കാനുള്ള
ആഹ്വാനമാണ് ഓരോ ക്രിസ്തുമസ്സും.

സഹജീവികളിൽ…..,
കുടുംബ ബന്ധങ്ങളിൽ……,
ആത്മീയ ജീവിതത്തിൽ…..,
അനശ്വരതയുടെ ഒരു നക്ഷത്ര വെളിച്ചം
കാണാൻ…. നാം പരാജയപ്പെടുന്നതെന്തുകൊണ്ട്…?

നമ്മുടെ മിഴികളിൽ ഇനിയും
നക്ഷത്ര വെളിച്ചം ഉദിക്കാത്തതെന്തുകൊണ്ട്?

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles