തുടരാം… അവര്‍ അവസാനിപ്പിച്ചിടത്തു നിന്നും…

സ്നാപകയോഹന്നാൻ അവസാനിപ്പിച്ചിടത്ത്,
ക്രിസ്തു തുടങ്ങി വച്ചു. “മാനസാന്തരപ്പെടുവിൻ, സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.”

ക്രിസ്തു അവസാനിപ്പിച്ചിടത്ത് പത്രോസ് തുടർന്നു.

ആദിമസഭയിൽ പത്രോസ് അവസാനിപ്പിച്ചിടത്ത് നിന്നും ,
വെളിപ്പാടു പുസ്തകത്തിലൂടെ യോഹന്നാൻ തുടർന്നു. ” അനുതപിക്കുവിൻ ,ഇതാ ഞാൻ വാതിലിൽ മുട്ടുന്നു.”

ഒരാൾ അവസാനിപ്പിക്കുന്നിടത്തു നിന്ന്,
മറ്റൊരാൾ തുടരുന്നതാണ് സ്വർഗരാജ്യത്തിൻ്റെ ശുശ്രൂഷ.
മുൻഗാമികളെ സ്വാർത്ഥലാഭത്തിനു വേണ്ടി താഴ്ത്തിപ്പറയുന്നതും തള്ളിക്കളയുന്നതും സ്വർഗരാജ്യത്തിൻ്റെ ശൈലിയല്ല.

നീ ഒന്നു കാതോർത്താൽ ……
പോയ കാലത്തെ ഒരു തലമുറയുടെ തേങ്ങലും നിശ്വാസവും നിനക്കു കേൾക്കാം.

ഒന്നും നിക്ഷേപമില്ലാതിരുന്ന ഒരു കാലം…
മഹാമാരികളും വന്യമൃഗങ്ങളും പ്രാണനെ തിന്നൊടുക്കുമെന്ന് ഭയപ്പെട്ടിരുന്ന കാലം…
പെരുമഴയിൽ ചോരാതിരിക്കാൻ തലയ്ക്കു മീതെ ഒരു കൂര വയ്ക്കും മുമ്പേ അവർ ദേവാലയങ്ങൾ പണിതു.

ആ ദേവാലയങ്ങളിലേക്ക്,
തുണിത്തുമ്പിൽ കുഞ്ഞു മക്കളെയും കൂട്ടി പുലരികളിൽ ദൈവാരാധന നടത്തിയിരുന്ന ഒരു തലമുറ….

വിശ്വാസ സന്ദേഹങ്ങളെ ബലിപീഠത്തോടു ചേർത്തു വയ്ക്കാൻ അവർ മക്കളെ പഠിപ്പിച്ചു.
അങ്ങനെ നട്ടുവളർത്തി വടവൃക്ഷമാക്കിയ തിരുസഭയുടെ തണലിൽ നിന്നു കൊണ്ട്
പൂർവ്വിക മഹാ പൈതൃകത്തെ സ്മരിക്കണം.

വീട്ടകങ്ങളിൽ നിന്നും ദൈവരാജ്യത്തിൻ്റെ തുടർ ശുശ്രൂഷ സ്വർഗം ആഗ്രഹിക്കുന്നു.

സ്നാപകയോഹന്നാനും, ക്രിസ്തുവിനും, പത്രോസിനും, യോഹന്നാൻ സുവിശേഷകനും, നമ്മുടെ പൂർവ്വികർക്കും ഒക്കെ ഈ തുടർശുശ്രൂഷയിൽ സഹകരിച്ചു പോകാമെങ്കിൽ ….
എന്തുകൊണ്ട് അവരോളം മേന്മയില്ലാത്ത നമുക്ക് സഹകരിച്ചു കൂടാ…?

” കർത്താവു പ്രവർത്തിച്ച മഹത്തായ കാര്യങ്ങളും അവിടുത്തെ ശക്തിപ്രഭാവവും അത്ഭുത കൃത്യങ്ങളും വരും തലമുറയ്ക്ക് വിവരിച്ചു കൊടുക്കണം.വരാനിരിക്കുന്ന തലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കൾ, അവ അറിയുകയും തങ്ങളുടെ മക്കൾക്ക് അവ പറഞ്ഞു കൊടുക്കുകയും ചെയ്യും”
( സങ്കീർത്തനങ്ങൾ 78 : 4, 6 )

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles