ബാലനായ ഈശോ ജയിൽവാസികൾക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ!
പതിമൂന്നാം നൂറ്റാണ്ടിൽ ആണ് ഈ സംഭവം നടന്നത്. സ്പെയിനിലെ മാഡ്രിഡിനടുത്തുള്ള ഒരു പട്ടണമായ അറ്റോച്ചയിലാണ് ഏകദേശം പത്തു വയസ്സ് പ്രായമുള്ള ബാലനായ ഈശോ വന്നത്.
ഇസ്ലാമിക കടന്നുകയറ്റത്തിന്റെ തിക്താനുഭവങ്ങളിലൂടെ കടന്നു പോവുകയായിരുന്നു ദേശവാസികൾ.മൂറുകളുടെ ആക്രമണവും അധീശത്വം സ്ഥാപിക്കലും. അവയുടെ ഫലമായി പുരുഷന്മാരായ നിരവധി ക്രൈസ്തവരെ ജയിലിലടച്ചു.ജയിൽ അധികാരികൾ അവർക്ക് ഭക്ഷണം കൊടുത്തിരുന്നില്ല. തങ്ങളുടെ കുടുംബത്തിലെ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജയിലിൽ കിടക്കുന്ന തങ്ങളുടെ കുടുംബത്തിലെ പിതാവിന് ഭക്ഷണവുമായി ജയിലിൽ എത്താം.ഇതായിരുന്നു നിയമം.
ഈ നിയമം പ്രാബല്യത്തിൽ വന്നതോടെ മക്കളില്ലാത്ത ജയിൽ വാസികൾ കഷ്ടത്തിലായി. അവരുടെ ഭാര്യമാർ ദേവാലയത്തിൽ പരിശുദ്ധ അമ്മയുടെയും ഉണ്ണിയേശുവിന്റെയും സവിധത്തിൽ നിറകണ്ണുകളോടെ പ്രാർത്ഥന നടത്തി.സഹായത്തിനായുള്ള അവരുടെ നിലവിളി ദൈവസന്നിധിയിൽ എത്തി.
അധികം വൈകാതെ ഏകദേശം പത്തു വയസ്സ് തോന്നിക്കുന്ന ഒരു കുട്ടി മക്കളില്ലാത്ത ജയിൽ വാസികൾക്ക് ഭക്ഷണം നൽകുന്നതായി ഭക്ഷണവുമായി പോയ മറ്റു കുട്ടികൾ വിവരമറിയിച്ചു.ഒരു കൈയ്യിൽ ഭക്ഷണം നിറച്ച കുട്ടയും മറു കൈയിൽ ഒരു ദണ്ടിന്റെ അറ്റത്ത് ദാഹജലവും ഈ കുട്ടി കരുതിയിരുന്നു.
ഇതറിഞ്ഞ അവരുടെ ഭാര്യമാർ പരിശുദ്ധ അമ്മയ്ക്കും ഉണ്ണിയേശുവിനും നന്ദി അർപ്പിക്കുവാൻ ദേവാലയത്തിലെത്തി.ഉണ്ണിശോയുടെ കാലിലെ ഷൂവിൽ പൊടിയും ചെളിയും പുരണ്ടിരിക്കുന്നതായും കീറലുകൾ ഉള്ളതായും അവർ കണ്ടു.പുതിയ ബൂട്ട്സ് ധരിപ്പിച്ച് അവർ തിരിച്ചു പോയെങ്കിലും പിറ്റേദിവസവും ഉണ്ണീശോയുടെ ബൂട്സിൽ ചെളിയും പൊടിയും പുരണ്ടിരിക്കുന്നതാണ് അവർ കണ്ടത്. ജയിൽ സന്ദർശിച്ച് തങ്ങളുടെ കുടുംബനാഥൻമാർക്ക് ഭക്ഷണം നൽകിയത് ഉണ്ണി യേശുവാണെന്ന് അവർ തിരിച്ചറിഞ്ഞു.
മൂറുകളുടെ ശല്യം തീവ്രമായ സമയങ്ങളിൽ രാത്രികാല യാത്രകളിൽ ആക്രമണം ഇല്ലാത്ത വഴി കാണിച്ചു കൊടുക്കുവാനും ബാലനേശു വന്നതായി പലരും സാക്ഷ്യപ്പെടുത്തി. അങ്ങനെ അറ്റൊചയിലെ ബാലനായ യേശുവിനോടുള്ള ഭക്തി പ്രചരിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.