“യേശു” ടെലിവിഷന്‍ പരമ്പര ആരംഭിച്ചു
ന്യൂഡല്‍ഹി: യേശു ക്രിസ്തുവിന്റെ ജീവിതത്തേക്കുറിച്ചും, കുരിശുമരണം വഴി മനുഷ്യരാശിക്ക് വേണ്ടി യേശു ചെയ്ത ജീവത്യാഗത്തേയും ഇതിവൃത്തമാക്കിയുള്ള “യേശു” എന്ന ടെലിവിഷന്‍ പരമ്പരയുടെ സംപ്രേഷണം ഇന്നു ആരംഭിക്കും. ഹോളിവുഡ് സിനിമകളിലെ രംഗങ്ങളെ വെല്ലുന്ന രീതിയിലാണ് സീരിയലിലെ ഓരോ ദൃശ്യങ്ങളുമെന്നതാണ് ഇതിനെ ഏറെ ശ്രദ്ധേയമാക്കുന്നത്. സീ എന്റര്‍പ്രൈസസിന് കീഴിലുള്ള ‘ആന്‍ഡ്’ ചാനലിലാണ് ഹിന്ദി ഭാഷയില്‍ രാത്രി എട്ടു മണി മുതല്‍ സീരിയല്‍ സംപ്രേക്ഷണം ചെയ്യുക. വിവാന് ഷാ യേശുവിന്റെ കുട്ടിക്കാലത്തെ വേഷം കൈകാര്യം ചെയ്യുമ്പോള്‍, സോനാലി നികാം മറിയത്തിന്റെ വേഷവും, ധരംചന്ദ് യൗസേപ്പിതാവിന്റെ വേഷവും കൈകാര്യം ചെയ്യുന്നു.
സമൂഹത്തില്‍ നടക്കുന്ന അന്യായങ്ങള്‍ യേശുവിനെ സ്വാധീനിക്കുകയും വേദനിപ്പിക്കുകയും അവയ്ക്കെതിരെ അവിടുത്തെ പ്രതികരണവും അടിച്ചമര്‍ത്തപ്പെടുന്നവരോട് സ്നേഹവും, അനുകമ്പയും പുലര്‍ത്തുന്നതും വലിയൊരു ജനവിഭാഗത്തെ തന്നെ യേശുവിനെതിരാക്കിയെങ്കിലും യേശു തന്റെ ശ്രമങ്ങള്‍ തുടരുന്നതാണ് പരമ്പരയുടെ രത്നച്ചുരുക്കം. ഫാ. സാവരി റയാന് എസ്.വി.ഡി യുടെ മേല്‍നോട്ടത്തില്‍ ഫാ. ജോണ്‍ പോള്‍ എസ്.വി.ഡിയാണ് പരമ്പരക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരവിന്ദ് ബബ്ബല്‍ പ്രൊഡക്ഷന്‍സാണ് സീരിയല്‍ നിര്‍മ്മിക്കുന്നത്. 22-25 മിനിറ്റ് വരെ നീളുന്ന സീരിയല്‍ പരമ്പര 90 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്യാനാണ് ചാനല്‍ അധികൃതരുടെ തീരുമാനം. പ്രേക്ഷകരുടെ സ്വീകാര്യത കണക്കിലെടുത്താകും മുന്നോട്ട് എപ്പിസോഡുകള്‍ തീരുമാനിക്കുക.
സീരിയല്‍ ലഭ്യമാകുന്ന ടിവി പ്ലാറ്റ്ഫോമുകള്:
- Airtel Digital TV- Channel 119 (SD) Channel 120 (HD)
- Dish TV Channel- 109 (SD) Channel 108 (HD)
- Tata Sky Channel- 139 (SD) Channel 137 (HD)
- Videocon d2h Channel- 108 (SD) Channel 908 (HD)
- Sun Direct Channel- 878 (HD)
- Kerala Vision: Channel 219
- IPTV
- Unifi TV: Channel 345 (HD)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.