ഉണ്ണിയേശുവിനെ ദേവാലയത്തില്‍ കാഴ്ചവച്ച സംഭവം

ഒരു ചെറിയ വീട്ടിൽനിന്ന് മേരിയും ജോസഫും കുഞ്ഞിനെ ദേവാലയത്തിൽ കാഴ്ചവയ്ക്കുവാനായി പുറപ്പെടുന്നു.

മേരി എപ്പോഴും ഒരുപോലെതന്നെ വെളുത്തു ചുവന്ന സ്വർണ നിറമുള്ള സുന്ദരി. പെരുമാറ്റത്തിൽ വളരെ മയവും കരുണയും അതേസമയം ഉത്സാഹവും കാണുന്നു. വെള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.ശിശുവിനെ വളരെ സൂക്ഷ്മതയോടെ വെള്ളത്തുണിയിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്നു.

ചാരനിറമുള്ള ഒരു ചെറിയ കഴുതയും ആയി ജോസഫ് കോണിപ്പടിയുടെ ചുവട്ടിൽ കാത്തുനിൽക്കുന്നു. ജോസഫിന്റെ വസ്ത്രങ്ങൾക്ക് ആകെ തവിട്ടുനിറമാണ്.ഉടുപ്പിലും കുപ്പായത്തിനും ഒരേ നിറം തന്നെ.ജോസഫ് മേരിയെ നോക്കി പുഞ്ചിരിക്കുന്നു. മേരി കഴുതയുടെ അടുത്തുവന്നപ്പോൾ ജോസഫ് കടിഞ്ഞാൺ ഇടതുകൈയിലിട്ട് കുഞ്ഞിനെ ഒരു നിമിഷത്തേയ്ക്ക് വാങ്ങുന്നു. കുഞ്ഞ് സമാധാനപൂർവ്വം ഉറങ്ങുകയാണ് .അങ്ങനെ മേരിക്ക് കഴുതയുടെ ജീനിയിൽ ശരിക്ക് ഇരിക്കുവാൻ കഴിയുന്നു.അതിനുശേഷം അവർ ദേവാലയത്തിലേയ്ക്ക് യാത്ര പുറപ്പെടുന്നു മേരിയുടെ സമീപം ജോസഫ് കടിഞ്ഞാൺ പിടിച്ചു കൊണ്ട് നടക്കുന്നു.
ദേവാലയ പരിസരത്ത് എത്തിയശേഷം അവർ ആദ്യം പോകുന്നത് അവിടെ കച്ചവടക്കാർ ഉള്ള സ്ഥലത്തേയ്ക്കാണ്. പിൽക്കാലത്ത് ഈശോ നാണയ മാറ്റക്കാരെ അടിച്ചോടിക്കുന്ന ഈ സ്ഥലത്ത് വിൽപ്പന നടത്തുന്ന ആടുകളെയും പ്രാവുകളെ നിൽക്കുന്നവരും ആണ് അവിടെ.ജോസഫ് രണ്ടു വെള്ളപ്രാക്കളെ പണം കൊടുത്തു വാങ്ങുന്നു. പിന്നീട് മേരിയും ശിശുവുമായി
ദേവാലയത്തിന്റെ വാതിൽക്കയ്ക്ക് പോകുന്നു. ഒരു പുരോഹിതൻ അവരുടെ അടുത്തേക്ക് വരുന്നു മേരി ആ പ്രാക്കളെ അദ്ദേഹത്തിൻറെ പക്കൽ കൊടുക്കുന്നു. പുരോഹിതൻ പ്രാക്കളെ ബലിയർപ്പിച്ച ശേഷം മേരിയുടെ മേൽ വെള്ളം തളിക്കുന്നു. പിന്നീട് പുരോഹിതനോടൊപ്പം യഥാർത്ഥ ദേവാലയത്തിലേക്ക് പോകുന്നു.

മേരി ശിശുവിനെ പുരോഹിതന്റെ കയ്യിൽ കൊടുക്കുന്നു. ഈ സമയം ഉണ്ണി ഉണർന്ന് ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള നിഷ്കളങ്കത നിറഞ്ഞ കണ്ണുകളോടെ നോക്കുന്നു. പുരോഹിതൻ കൈകളിൽ ശിശുവിനെ എടുത്ത് ദേവാലയത്തിന്റെ അൾത്താരയ്ക്ക് നേരെ ഉയർത്തിപ്പിടിക്കുന്നു. കർമ്മം കഴിഞ്ഞു ശിശുവിനെ അമ്മയുടെ കരങ്ങളിൽ തിരികെ കൊടുത്തശേഷം പുരോഹിതൻ പോകുന്നു.

ഇതെല്ലാം നോക്കിക്കൊണ്ടുനിന്ന ആളുകളുടെ ഇടയിൽ നിന്ന് ശിമയോൻ എന്ന എൺപതോളം വയസ്സ് പ്രായമുള്ള ഒരു സാധാരണ വിശ്വാസിയായ ചെറിയ മനുഷ്യൻ പ്രായാധിക്യം കൊണ്ട് സ്വല്പം മുടന്തുള്ള ആൾ വടിയുടെ സഹായത്തോടെ നടന്നുവരുന്നു.അയാൾ മേരിയുടെ അടുത്തു വന്നു ശിശുവിനെ കൊടുക്കാമോ എന്ന് ചോദിക്കുന്നു. മേരി അയാളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നു.അയാൾ ശിശുവിനെ കൈയിലെടുത്തു ചുംബിക്കുന്നു.ഈശോ ശിശുക്കൾക്ക് സഹജമായ വിധം അയാളെ നോക്കി പുഞ്ചിരി തൂകുന്നു. ഈശോ കാര്യം അറിയാൻ നോക്കുന്നത് പോലെ ആണ് അയാളെ നോക്കുന്നത് .കാരണം വ്യദ്ധൻ കരയുകയും ചിരിക്കുകയും ചെയ്യുന്നു. ചുറ്റും കണ്ടു നിൽക്കുന്നവർ കുഞ്ഞിന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നു.അപ്പോൾ ശിമയോൻ ലൂക്കയുടെ സുവിശേഷത്തിലെ 2(28-35 ) വാക്കുകൾ പറയുന്നു. ജോസഫ് വിസ്മയത്തോടെയും മേരി ദുഃഖത്തോടെയും അത് കേൾക്കുന്നു.. അതു കേൾക്കുന്ന ദേവാലയത്തിൽ വന്നവർ പലർക്കും തമാശയും ദുഃഖവും വിസ്മയവും കലർന്ന ഭാവങ്ങൾ. അതിനിടയിൽ കപട നാട്യകാരായ ഏതാനും താടിനീട്ടിയ സെൻഹെദീൻ സഭാഗംങ്ങളും ഉണ്ട് അവർ തല കുലുക്കിക്കൊണ്ട് പരിഹാസവും കപട സഹതാപവും കലർത്തി ശിമയോനെ നോക്കുന്നു. അവർ വിചാരിക്കുന്നത് വാർധക്യം മൂലം ബുദ്ധി മന്ദീഭവിച്ചിട്ട് ശിമയോൻ പറയുന്നത് ആയിരിക്കണം എന്നാണ്.

ശിമയോൻ മേരിക്ക് സംഭവിക്കാൻ പോകുന്ന ദുഃഖത്തിന്റെ കാര്യം പറയുമ്പോൾ മേരിയുടെ പുഞ്ചിരി താനെ വിളറുന്നു.അവൾക്കതറിയാമെങ്കിലും ആ വാക്ക് അവളുടെ ആത്മാവിൽ തുളച്ചു കയറുന്നു. ആശ്വാസത്തിനായി അവൾ ജോസഫിന്റെ പക്കലേക്ക് പോകുന്നു.ശിശുവിനെ ആവേശത്തോടെ നെഞ്ചോട് ചേർത്ത് അമർത്തി പിടിക്കുന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന മേരിയുടെ പ്രധാന അധ്യാപികയായിരുന്ന ഫനുവേലിന്റെ പുത്രി അന്നയുടെ വാക്കുകൾ ദാഹിച്ചു പൊരിയുന്ന ആത്മാവിനെ പോലെ മേരി സ്വീകരിക്കുന്നു. ലൂക്ക 2(36 -38).ഒരു സ്ത്രീയായ അന്ന മേരിയുടെ സഹനങ്ങളെ കുറിച്ച് യഥാർത്ഥ സഹതാപത്തോടെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.”നിത്യനായ പിതാവ് ദു:ഖത്തിന്റെ ആ സമയത്ത് സ്വാഭാതീതമായ ശക്തി നൽകി നിന്നെ സംരക്ഷിച്ച് ആ ദുഃഖം മയപ്പെടുത്തും തന്റെ ജനത്തിന് രക്ഷകനെ പ്രധാനം ചെയ്തവൻ നിൻറെ കണ്ണീർ തുടയ്ക്കാൻ ദൈവദൂതനെ അയയ്ക്കാൻ അശക്തനല്ല.ഇസ്രായേലിലെ സ്ത്രീകൾക്ക് ദൈവമായ കർത്താവിന്റെ സഹായം ഒരിക്കലും ഇല്ലാതെ വന്നിട്ടില്ല.നീയാകട്ടെ യൂദിത്തിനെയും ജോയേലിനെയുംകാൾ എത്രയോ ശ്രേഷ്ഠ ആകുന്നു. ഏറ്റം നിർമ്മലമായ സ്വർണം കൊണ്ടുള്ള ഒരു ഹൃദയം നമ്മുടെ കർത്താവ് നിനക്ക് തരും. തന്മൂലം ദുഃഖത്തിന്റെ കൊടുങ്കാറ്റിനെ നീ അതിജീവിക്കും . അങ്ങനെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരിൽ വച്ച് അതിശ്രേഷ്ഠയായ സ്ത്രീയും അമ്മയും നീയായിത്തീരും. കുഞ്ഞേ നിന്റെ ദൗത്യനിർവ്വഹണ സമയത്ത് എന്നെ നീ ഓർക്കണമേ”. അന്ന പറഞ്ഞു നിർത്തുന്നു.

കടപ്പാട്. ദൈവമനുഷ്യന്റെ സ്നേഹഗീത


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles