യേശുവിന്റെ ജീവിതം ചിത്രീകരിക്കുന്ന ചലച്ചിത്ര അത്ഭുതം ദ ചോസണ്‍ സൗജന്യമായി കാണാന്‍ ആഗ്രഹമുണ്ടോ?

യേശുവിന്റെ ജീവിതം വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന ഒതു അത്ഭുത ചലച്ചിത്രമാണ് ദ ചോസണ്‍. അമേരിക്കന്‍ ചലച്ചിത്രകാരനായ ഡാലസ് ജെന്‍ഗിന്‍സ് ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ക്രൗഡ് ഫണ്ടിംഗിലൂടെ നിര്‍മിക്കപ്പെട്ടിരിക്കുന്ന സിനിമകളില്‍ എക്കാലത്തെയും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ചിത്രമാണ് ഇത്. ഇതിന് നിര്‍മാതാക്കളില്ല. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും മറ്റുള്ളവര്‍ കാണാന്‍ വേണ്ടി ഇതിനായി പണം നല്‍കി കൊണ്ടിരിക്കുകയാണ്.

യേശുവിനെ കണ്ടു മുട്ടിയ വ്യക്തികളുടെ ജീവിതങ്ങളിലൂടെ അവിടുത്തെ കുറിച്ചു ലോകത്തോട് പറയുക എന്ന ലക്ഷ്യത്തോടെയാണ് ജെന്‍ഗിന്‍സ് ദ ചോസണ്‍ തയ്യാറാക്കിയിരിക്കുന്നത്. ആദ്യത്തെ സീസണില്‍ യേശു തന്റെ ആദ്യ ശിഷന്മാരെ വളിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. രണ്ടാം സീസണിന്റെ ഹൈലൈറ്റ് യേശുവിന്റെ പരസ്യ ശുശ്രൂഷയും ദൈവ വചനത്തിന്റെ പ്രചരണവുമാണ്. വളരെയേറെ ഹൃദയസ്പര്‍ശിയായ രീതിയിലാണ് ജെന്‍ഗിന്‍സ് ദ ചോസണ്‍ ഒരുക്കിയിരിക്കുന്നത്.

ഏഴോളം ലോക ഭാഷകളിലായി ഈ സിനിമയുടെ ഓഡിയോയും ലഭ്യമാണ്. ഇംഗ്ലീഷ്, സ്പാനിഷ്, ചൈനീസ്, അറബിക്ക് തുടങ്ങി ഇന്ത്യന്‍ ഭാഷയായ ഹിന്ദിയിലും ഇതിന്റെ ഓഡിയോ ലഭ്യമാണ്. എല്ലാവര്‍ക്കും മനസ്സിലാകുന്നതിനായി ഇതിന് സബ് ടൈറ്റിലുകള്‍ നല്‍കിയിട്ടുണ്ട്. മലയാളം സബ്‌ടൈറ്റുകളും ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത! മൊത്തം 85 ഭാഷകളിലാണ് ഈ സിനിമ ഇപ്പോള്‍ ജനങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത്.

ലോകത്തിലുള്ള എല്ലാ ജനങ്ങളും കാണാന്‍ സാധിക്കുന്ന വിധം യേശുവിന്റെ സുവിശേഷം പകരപ്പെടുന്ന ഒരു അത്ഭുതമാണ് ഇത്. നിങ്ങളുടെ കൈവശം ഒരു മൊബൈല്‍ ഫോണോ ലാപ്‌ടോപ്പോ കമ്പ്യൂട്ടറോ ടിവിയോ ഉണ്ടെങ്കില്‍ ലോകത്തിന്റെ ഏത് കോണിലിരുന്നും നിങ്ങള്‍ക്ക് ദൈവത്തിന്റെ ഈ അത്ഭുത സംരംഭം കാണാവുന്നതാണ്.

ചലച്ചിത്രത്തിലേക്കുള്ള ലിങ്ക് താഴെ:

https://watch.angelstudios.com/thechosen


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles