നമ്മിലൂടെ അത്്ഭുതങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ദൈവം!

ഈയിടെ സമാപിച്ച സീറോ മലബാര്‍ സിനഡ്, സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അത്മായര്‍ക്കുള്ള പങ്കിനെ കുറിച്ച് വളരെ വിശദമായും അത്യന്തം പ്രോത്സാഹനജനകമായും പ്രതിപാദിക്കുകയുണ്ടായി എന്ന കാര്യം ഞാന്‍ വളരെ സന്തോഷപൂര്‍വം അനുസ്മരിക്കുന്നു. യേശുക്രിസ്തുവിനു വേണ്ടിയും അവിടുത്തെ സഭയ്ക്കു വേണ്ടിയും കൂടുതല്‍ ഊര്‍ജസ്വലതയോടെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിക്കും എന്ന് അത്മായരായ നമ്മെ ഓരോരുത്തരെയും ഓര്‍മപ്പെടുത്തുകയും പ്രത്സാഹിപ്പിക്കുകയും ചെയ്യുന്ന വാക്കുകളാണ് സിനഡ് പുറപ്പെടുവിച്ചത്.

അത്മായര്‍ ഏറ്റെടുത്തു നടത്തുന്ന വിവിധ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ സഭ അഭിമാനത്തോടെയാണ് കാണുന്നതെ ന്നും സിനഡ് വിലയിരുത്തി. അത്മായ രുടെ നേതൃത്വത്തിലുള്ള വയോജനകേ ന്ദ്രങ്ങള്‍, അനാഥ മന്ദിരങ്ങള്‍, ഭിന്നശേ ഷിയുള്ള കുട്ടികള്‍ക്കായി നടത്തുന്ന സ്ഥാപനങ്ങള്‍, ആശുപത്രികളിലെ ഭക്ഷണവിതരണം, അനുബന്ധ ശുശ്രൂ ഷകള്‍ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടണം എന്ന് എടുത്തു പറഞ്ഞ സിനഡ് പിതാക്കന്മാര്‍ അത്മായരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ അംഗീകാരവും പ്രോത്സാഹനവുമാണ് നല്‍കിയിരിക്കുന്നത.് മാത്രമല്ല, സഭാപരമായ കാര്യങ്ങളും അജപാലനവും വൈദികരുടെ മാത്രം കടമയായി കാണാതെ, ഓരോ ഇടവക കളിലും ബുദ്ധിമുട്ടനുഭവിക്കുന്ന കുടും ബങ്ങള്‍ക്കായുള്ള ശുശ്രൂഷകളില്‍ വൈദികര്‍ക്കൊപ്പം അല്‍മായരും മുന്നി ട്ടിറങ്ങണമെന്നുള്ള സിനിഡിന്റെ ആഹ്വാനം നമുക്ക് യേശൂവിന്റെ അജപാലദൗത്യത്തില്‍ കൂടുതല്‍ തീക്ഷണതയോടെയും സമര്‍പ്പണത്തോടും പങ്കു ചേരാന്‍ ഉത്തേജനം നല്‍കുന്നു.

കുടുംബങ്ങളുടെ നവീകരണത്തിന് സിനഡ് വളരെ പ്രധാന്യം കല്‍പിക്കുന്നു എന്നത് കാലത്തിന്റെ ചുവരെഴുത്തുകള്‍ പിതാക്കന്‍മാര്‍ നന്നായി വായിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍, തിരുസഭയുടെ ഏറ്റവും അടിസ്ഥാന ഘടകമാണ് കുടും ബം. കുടുംബത്തിലാണ് അത്മായരും പുരോഹിതരും സന്ന്യസ്തരുമെല്ലാം പിറക്കുന്നതും രൂപം പ്രാപിക്കുന്നതും വളരുന്നതും. ആയതിനാല്‍ നല്ല സമൂഹത്തെയും സഭയെയും പുരോഹിതരെയും സന്ന്യസ്തരെയും കെട്ടിപ്പടുക്കാന്‍ നവീകരിക്കേണ്ടതും വിശുദ്ധീകരിക്കേണ്ടതും കുടുംബങ്ങളെയാണ്. ഇക്കാര്യത്തില്‍ നമ്മള്‍ അത്മായര്‍ക്ക് വളരെ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.

അത്മായരുടെ പങ്കിന് കൂടതല്‍ പ്രാധാന്യം നല്‍കുന്ന നിലപാടാണ് കത്തോലിക്കാ സഭ സമീപ കാലങ്ങളില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. മുന്‍ കാലഘട്ടങ്ങളേക്കാള്‍ കൂടുതല്‍ അത്മായപങ്കാളിത്തം സഭ ആഗ്രഹിക്കുന്നു. നമ്മുടെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായുടെ ആഗ്രഹവും നയവും അതു തന്നെയാണ്. അത്മായരായ നാം ഇത് മനസ്സിലാക്കി, സ്വാര്‍ത്ഥം വെടിഞ്ഞ്, സഭയുടെ നന്മയ്ക്കുമായി പരിശ്രമിക്കണം.

ഫ്രാന്‍സിസ് പാപ്പാ പറയാറുള്ളതു പോലെ, ഓരോരുത്തരും അവരവരുടെ ജീവിത സാഹചര്യങ്ങളില്‍ നിന്നു കൊണ്ടു തന്നെ ക്രിസ്തുവിന് സാക്ഷികളാകണം. നമ്മടെ അനുദിന ജീവിതത്തി ലും നമ്മുടെ തൊഴില്‍ മേഖലയിലും എല്ലാം നമുക്ക് ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കും. നമ്മുടെ നല്ല ഇടപെടലുകളിലൂടെ നമുക്ക് നാം ജീവിക്കുന്ന സമൂഹത്തെ വിശുദ്ധീകരിക്കാന്‍ സാധിക്കും. അതിനു വേണ്ടിയാണ് ദൈവം നമ്മെ ഓരോരുത്തരെയും വിളിച്ചിരിക്കുന്നത്. തീര്‍ച്ചയായും നമ്മെ കുറിച്ച് ദൈവത്തിന് അങ്ങനെയൊരു പദ്ധതിയുണ്ട്.

ആ ദൈവിക പദ്ധതി തിരിച്ചറിഞ്ഞ് നാം ഓരോരുത്തരും ദൈവത്തിന്റെ ശബ്ദത്തിന് കാതും ഹൃദയവും തുറന്നുകൊടുക്കണം. നമ്മിലൂടെ ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. നമ്മിലൂടെ ദൈവം നാം ജീവിക്കുന്ന ഈ രാജ്യത്തെയും ഈ സമൂഹത്തെയും വിശുദ്ധീകരിക്കും. എല്ലാവര്‍ക്കും എല്ലാ ദൈവാനുഗ്രഹങ്ങളും നേരുന്നു.

യേശുവില്‍ സ്നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles