നമ്മള്‍ പുത്രന്‍ സ്വതന്ത്രരാക്കിയവര്‍

പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ് എന്നും പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ ഇനി മേല്‍ അടിമകളല്ല സ്വതന്ത്രരാണ് എന്നും പറഞ്ഞത് യേശു ക്രിസ്തുവാണ്. അവിടുന്ന് ഈ ഭൂമിയില്‍ വന്നതു തന്നെ മനുഷ്യവംശത്തെ പാപത്തിന്റെ അടിമത്തത്തില്‍ നിന്നും സ്വതന്ത്രരാക്കുന്നതിനു വേണ്ടിയാണ്.

ഇസ്രായേലിന്റെ അടിമത്തം മനുഷ്യരുടെ അടിമത്തത്തിന്റെ പ്രതീകമാണ്. ഇസ്രായേലിന്റെ അടിമത്തത്തിന്റെ കഥ ആരംഭിക്കുന്നത് ഈജിപ്തില്‍ നിന്നാണ്. പൂര്‍വ പിതാവായ ജോസഫ് വഴി ഈജിപ്തിലെത്തിയ ഇസ്രയേല്‍ക്കാര്‍ വൈകാതെ ഫറവോയുടെ അടിമകളായി മാറുന്ന കഥ നാം പുറപ്പാടിന്റെ പുസ്തകത്തില്‍ വായിക്കുന്നു. ഇസ്രായേല്‍ക്കാര്‍ അംഗസംഖ്യ വര്‍ദ്ധിച്ച് ശക്തരാകുന്നു എന്ന് മനസ്സിലാക്കിയ ഈജിപ്തുകാര്‍ ഇസ്രായേല്‍ മക്കളെ അടിമ വേലകള്‍ ചെയ്യിക്കുന്നു.

ഈ സന്ദര്‍ഭത്തിലാണ് ഇസ്രായേലിന്റെ നിലവിളി കേള്‍ക്കുന്ന യഹോവ മോശയെ വിമോചനം നയിക്കാന്‍ ഏര്‍പ്പാടാക്കുന്നത്. ഒപ്പം കൂട്ടിയ അഹറോനും ചേരുന്നു. ഈജിപ്തിന്റെ മേല്‍ പത്തു ശിക്ഷകള്‍ അയച്ച് ദൈവം ഇസ്രായേലിനെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുന്നു. വാഗ്ദാനം ചെയ്ത കാനാന്‍ ദേശത്തേക്ക് നയിക്കുന്നു.
ഈ പുറപ്പാട് മനുഷ്യന്റെ ആത്മീയ യാത്രയുടെ പ്രതീകമാണ്. പാപത്തിന്റെ ബന്ധനത്തില്‍ നിന്നും വിമോചനം പ്രാപിച്ച് യേശു ക്രിസ്തുവാകുന്ന വഴിയിലൂടെ സ്വര്‍ഗമാകുന്ന കാനാന്‍ ദേശത്തേക്ക് യാത്ര ചെയ്യാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ആദാമിന്റെ പാപം മൂലം നമുക്ക് നഷ്ടമായ പറുദീസ വീണ്ടെടുത്ത് തന്നവനാണ് യേശു ക്രിസ്തു. അവിടുന്നാണ് വഴിയും സത്യവും ജീവനും. യേശുവാകുന്ന വഴിയിലൂടെ നീങ്ങുന്നവന്‍ സ്വര്‍ഗം അവകാശമാക്കുക തന്നെ ചെയ്യും.

സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ നാം ഈ ലോക മോഹങ്ങളില്‍ നിന്നും അതിന്റെ ബന്ധനത്തില്‍ നിന്നും സ്വതന്ത്രരാകും. അക്കാര്യത്തില്‍ പരിശുദ്ധ അമ്മ തന്നെയാണ് നമ്മുടെ മാതൃക. ജന്മം കൊണ്ടു തന്നെ പാപത്തിന്റെ എല്ലാ ബന്ധനങ്ങളില്‍ നിന്നും മോചനം നേടിയവളാണ് പരിശുദ്ധ കന്യമറിയം. അതിനാലാണ് നാം അമ്മയെ അമലോത്ഭവ എന്ന് വിളിക്കുന്നത്. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമ്മുടെ ജീവിതയാത്രയില്‍ അമ്മയാണ് നമ്മുടെ മാതൃക.

പാപം നിറയുന്ന ഈ ഭൂമിയില്‍, പ്രലോഭനങ്ങള്‍ തിങ്ങുമ്പോള്‍ പാപത്തോട് നോ പറയാന്‍ നമുക്ക് ധൈര്യവും കൃപയും ആവശ്യമാണ്. അതിനുള്ള കൃപയ്ക്കായി സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കാം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles