ദുഖങ്ങളെ സന്തോഷമാക്കി മാറ്റുന്ന യേശുനാഥന്‍
ഈ കൊറോണക്കാലത്ത് മനസ്സ് തളരാനും ദുഖത്തിലേക്കും വിഷാദത്തിലേക്കും വഴുതി വീഴാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ യേശുവിന്റെ ഉത്ഥാനം നമുക്ക് പ്രത്യാശയുടെ വലിയ സന്ദേശമാണ് പകര്‍ന്നു തരുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മഗ്ദലേന മറിയത്തിന്റെ ജീവിതം.
യേശുവിന്റെ ശവകുടീരത്തില്‍ നിരാശയോടെ കരഞ്ഞു കൊണ്ടിരുന്ന മറിയത്തിന്റെ ജീവിതം ഒറ്റ നിമിഷം കൊണ്ട് ആനന്ദസാഗരമായി മാറുന്നു, യേശുവിന്റെ ഉത്ഥാന വാര്‍ത്ത അറിയുമ്പോള്‍.
മനസ്സു തളരാതെ പ്രാര്‍ത്ഥിക്കുകയും പ്രത്യാശ വയ്ക്കുകയും ചെയ്യണം എന്ന സന്ദേശമാണ് മറിയം മഗ്ദലേനിയുടെ ജീവിതം നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. യേശുവിന്റെ ശവകുടീരത്തിലെത്തിയ മഗ്ദലേന കാണുന്നത് ശൂന്യമായ കല്ലറയാണ്. യേശുവിന്റെ ശരീരം ആരോ എടുത്തു കൊണ്ടു പോയി എന്ന് കരുതി അവള് അത്യന്തം സങ്കടപ്പെടുന്നു. കരഞ്ഞു കൊണ്ട് അവള് കുടീര വാതില്ക്കല് നില്ക്കുന്നു.
എന്നാല്‍ അടുത്ത നിമിഷം അവള് കാണുന്നത് മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെയാണ്. അവളുടെ സന്തോഷം ഇരട്ടിയാകുന്നു.
നമ്മുടെ സങ്കടങ്ങളെയും നിരാശയെയും ആനന്ദമാക്കി മാറ്റാന്‍ കഴിവുള്ളവനാണ് ദൈവം. നമുക്ക് ഉത്ഥിതനായ യേശുവില്‍ പ്രത്യാശ വയ്ക്കാം. ഉറപ്പോടെ അവിടുന്നില്‍ നമുക്ക് വിശ്വസിക്കാം. അവിടുന്ന് നമ്മുടെ സങ്കടങ്ങളെ വലിയ സന്തോഷമാക്കി മാറ്റും.