വി.ആൻ കാതറിന്‍ എമ്മിറിച്ച് ദര്‍ശനത്തില്‍ കണ്ട യേശുവിന്റെ ജനനം

(വി.ആൻ കാതറിൻ എമ്മിറിച്ചിന് ലഭിച്ച ദർശനങ്ങളിൽ നിന്ന്)
മേരിയ്ക്കാവശ്യമായ ഭക്ഷണ സാധനങ്ങളുമായി ജോസഫ് ഗുഹയ്‌ക്കകത്തേക്ക് പ്രവേശിച്ചു.വീണ്ടുമൊരു തുകൽ സഞ്ചിയുമായി പുറത്തിറങ്ങി ആവശ്യമുള്ള ജലവും കൊണ്ടുവന്നു. അന്ന് സാബത്ത് ആയതിനാൽ ജോസഫ് അടുത്തുള്ള സിനഗോഗിൽ പ്രാർത്ഥനയ്ക്കായി പോയി.
ഉച്ചതിരിഞ്ഞ് തിരിച്ചെത്തിയ ജോസഫ് ഗുഹയ്ക്ക് പുറത്ത് കഴുത കുട്ടി ചില ആട്ടിൻകുട്ടികളും ആയി കളിക്കുന്നതാണ് കണ്ടത്. അത് വളരെ സന്തോഷത്തിലായിരുന്നു.ഓടിയും ചാടിയും ശബ്ദങ്ങൾ ഉണ്ടാക്കിയും സന്തോഷം പ്രകടിപ്പിച്ചു കൊണ്ടിരുന്നു. രണ്ട് കഴുതകൾക്കും ഭക്ഷണവും വെള്ളവും നൽകി ജോസഫ് ഗുഹയ്ക്ക് അകത്തേക്ക് കയറി. മേരി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു.ജോസഫ് അകത്തേക്ക് പ്രവേശിച്ചത് മനസ്സിലാക്കിയ മേരി അവന്റെ നേരെ തിരിഞ്ഞു ലോകരക്ഷകന്റെ ജനന സമയം അടുത്തു എന്നു പറഞ്ഞു. ജോസഫ് പുറത്തുപോയി കുറെ വിളക്കുകളുമായി തിരിച്ചുവന്നു. അവ കത്തിച്ച് മേരി കിടന്ന അറയിൽ നല്ല പ്രകാശം ഉണ്ടായിരിക്കാൻ അവിടവിടെ തൂക്കിയിട്ടു.
പിന്നെ ജോസഫ് മുട്ടിന്മേൽ നിന്ന് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന മേരിയെ നോക്കി. എന്തെങ്കിലും ക്ഷീണം അവൾക്ക് ഉണ്ടോ എന്ന് അറിയുകയായിരുന്നു ലക്ഷ്യം. പക്ഷേ യാതൊരുവിധ ക്ഷീണവും അവൾക്കുണ്ടായിരുന്നില്ല.നല്ല സന്തോഷവതിയുമായിരുന്നു. ജോസഫ് നോക്കി നില്ക്കവേ മേരിയ്ക്ക് ചുറ്റും അഗ്നിനാളങ്ങൾ ഉയരുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു.ഇത് മോശ മരുഭൂമിയിൽ കത്തിയെരിയുന്ന മുൾപ്പടർപ്പിൽ നോക്കിനിന്നത് എന്നെ അനുസ്മരിപ്പിച്ചു.ചില മാലാഖമാർ മറിയത്തിന് ചുറ്റും ആരാധന അർപ്പിച്ചുകൊണ്ട് നിലകൊണ്ടു.
ദൈവഭക്തിയും ദൈവഭയവും കൊണ്ടു നിറഞ്ഞ ജോസഫ് ഗുഹയിലെ മറ്റൊരു അറയിലേക്ക് പോയി. മുട്ടുകൾ മടക്കി പ്രാർത്ഥനാ നിരതനായി നിന്നു. ഇടയ്ക്ക് മേരിയുടെ അറയെ ലക്ഷ്യമാക്കി നോക്കിയപ്പോൾ അവിടെ നിന്നും വലിയ പ്രകാശം ഉയരുന്നതാണ് ജോസഫ് കണ്ടത്.ഈ സമയം സ്വർഗീയ വൃന്ദങ്ങൾ മേരിക്ക് ചുറ്റും വണങ്ങി ദൈവപുത്രനെ ആരാധിച്ചു കൊണ്ടിരുന്നു. മറിയം പൂർണമായും ദൈവീകമായ ഒരു ആനന്ദത്തിൽ ലയിച്ചു.
അവൾ തറയിൽ നിന്ന് സ്വല്പം ഉയർന്നു പൊങ്ങിയിരുന്നു. ഇരു കൈകളും നെഞ്ചോടു ചേർത്ത് പിടിച്ച മേരി മുട്ടുകുത്തി. അതിശക്തമായ പ്രകാശം അറയിൽ നിറഞ്ഞു. ജോസഫ് തെളിച്ച വിളക്കുകളെല്ലാം ശക്തമായ പ്രകാശത്തിൽ നിഷ്പ്രഭമായി. മുട്ടുകുത്തി നിന്ന മേരിയുടെ മുന്നിൽ വെറും നിലത്ത് ദിവ്യ ശിശു ദൃശ്യനായി. മേരി അപ്പോഴും സ്വർഗ്ഗീയ ആനന്ദത്തിൽ ലയിച്ചു കണ്ണടച്ചു നിൽക്കുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം കണ്ണുകൾ തുറന്നപ്പോൾ അവൾ സർവ്വം മറന്ന് ദിവ്യ ശിശുവിനെ ആരാധിച്ചു നിന്നു.
തുടർന്ന് ഉണ്ണീശോ കരഞ്ഞു. അപ്പോഴാണ് മേരി പൂർണ്ണ ബോധത്തിലേക്ക് തിരിച്ചുവന്നത്. കുഞ്ഞിന്റെ മേൽ ഒരു ലീനൻ തുണി വിരിച്ച് കുഞ്ഞിനെ കോരിയെടുത്ത് തന്റെ മാറോടു ചേർത്ത് അമ്മിഞ്ഞപാൽ നൽകി.

മുറിയിലെ പ്രകാശം അല്പം കുറഞ്ഞു.പുറത്ത് കാത്തുനിന്ന ജോസഫ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് മുറിയുടെ കവാടത്തിൽ വന്നു നിന്നു. മേരി ജോസഫിന് കുഞ്ഞിനെ കാണിച്ചു. പ്രകാശം പൊഴിക്കുന്ന ആ ദിവ്യശിശുവിനെ നോക്കി കൈകൾ കൂപ്പി കണ്ണുനീർ പൊഴിച്ച് ജോസഫ് നോക്കിനിന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles