ക്രൈസ്തവ സ്വത്വം നിലനിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ ദിനത്തിൽ വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ 16 കുഞ്ഞുങ്ങൾക്ക് ജ്ഞാനസ്നാനം നൽകി കൊണ്ട് അർപ്പിച്ച ദിവ്യബലിയിൽ അവരുടെ ക്രൈസ്തവ സ്വത്വം നിലനിറുത്താൻ സഹായിക്കാനുള്ള എല്ലാവരുടെയും ഉത്തരവാദിത്വം ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

സിസ്റ്റൈൻ ചാപ്പലിന്റെ മഹത്തായ സൗന്ദര്യത്തിൽ പ്രഭാത ബലിയർപ്പിച്ചു കൊണ്ട് 9 പെൺകുട്ടികളും 6 ആൺകുട്ടികളുമടങ്ങുന്ന 16 കുഞ്ഞുങ്ങൾക്കു് ഫ്രാൻസിസ് പാപ്പാ തന്നെ ജ്ഞാനസ്നാനം നൽകി. വത്തിക്കാനിലെ ജീവനക്കാരുടെ കുഞ്ഞുങ്ങളായിരുന്നു അവർ. ഇന്നത്തെ ആഘോഷം ജോർദ്ദാൻ നദിയിൽ യേശു സ്വീകരിച്ച ജ്ഞാനസ്നാനത്തിന്റെ തിരുനാൾ അനുസ്മരണമായിരുന്നു.

എഴുതി കൊണ്ടുവരാതെ സ്വതന്ത്രമായി പറഞ്ഞ തന്റെ വചന പ്രഘോഷണത്തിൽ ഇന്ന് ഈ കുഞ്ഞുങ്ങൾ ജ്ഞാനസ്നാന കൂദാശയിലൂടെ തങ്ങളുടെ  ക്രൈസ്തവ വ്യക്തിത്വം സ്വീകരിക്കുകയാണെന്നു പാപ്പാ പറഞ്ഞു. മാതാപിതാക്കളുടേയും ജ്ഞാനസ്നാന മാതപിതാക്കളുടേയും പങ്ക് അവരുടെ ജീവിതത്തിലുടനീളം ഈ ക്രൈസ്തവ വ്യക്തിത്വം ആഴത്തിലാക്കാനും സംരക്ഷിക്കാനും അവരെ സഹായിക്കുക എന്നതാണ് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അത് ഒരു  അനുദിന പരിശ്രമവും പ്രതിബദ്ധതയുമാന്നെന്ന് കൂട്ടിച്ചേർത്ത പാപ്പാ ഇന്നവർക്ക് ലഭിക്കുന്ന വെളിച്ചത്തിന്റെ അനുഗ്രഹത്തിൽ വളരാൻ കുട്ടികളെ സഹായിക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു.

ആരാധനാക്രമത്തിലെ ഗാനത്തിന്റെ വരികൾ എടുത്തു കൊണ്ട് ഇസ്രയേൽ ജനം നഗ്നപാദരായും, ആത്മാവിനെ തുറന്ന് പിടിച്ചും ജോർദ്ദാനിലേക്ക് ചെന്നത് ദൈവത്തെ അവർക്കാവശ്യമുണ്ടായിരുന്നതിനാലും  ദൈവത്താൽ ശുദ്ധീകരിക്കപ്പെടേണ്ടതിനാലുമായിരുന്നു എന്ന് പാപ്പാ പറഞ്ഞു. അതുപോലെ തന്നെയാണ് ഈ കുഞ്ഞുങ്ങളും ഇന്ന് ജീവിതത്തിൽ മുന്നോട്ടു പോകാൻ ദൈവത്തിൽ നിന്ന് നീതികരണവും ശക്തിയും സ്വീകരിക്കാൻ അവരുടെ മാതാപിതാക്കളുടേയും ജ്ഞാനസ്നാന മാതാപിതാക്കളുടേയും സഹായത്തോടെ തയ്യാറായി വന്നിരിക്കുകയാണ്. അതിനാൽ മാതാപിതാക്കൾക്കും ജ്ഞാനസ്നാന മാതാപിതാക്കൾക്കും അവരുടെ ക്രൈസ്തവ സ്വത്വം നിലനിർത്താനുള്ള സഹായം ചെയ്തു കൊടുക്കാനുള്ള ഉത്തരവാദിത്വം പാപ്പാ ഓർമ്മിപ്പിച്ചു. തന്റെ പ്രഭാഷണം ഉപസംഹരിച്ചു കൊണ്ട് ശൈത്യകാലമായതിനാൽ സിസ്റ്റൈൻ ചാപ്പലിൽ തണുപ്പുകടത്തലാണെന്നും അതിനാൽ കുഞ്ഞുങ്ങൾക്ക് തണുപ്പടിക്കാതെ സംരക്ഷിക്കാനും, അവരെ പരിപാലിക്കാനും, അവർ കരഞ്ഞാൽ അത് അവിടെ കൂടിയിരിക്കുന്ന സമൂഹത്തിൽ അവർ അംഗമാകുന്നതിന്റെ  പ്രകടനമാണ് മനസ്സിലാക്കിയാൽ മതിയെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles