നൈജീരിയയില്‍ ഐ എസ് ഭീകരര്‍ 11 ക്രിസ്ത്യാനികളെ വധിച്ചു

മൈഡുഗുരി: പതിനൊന്ന് ക്രിസ്തുമതവിശ്വാസികളെ വധിക്കുന്ന വീഡിയോ ഇസ്ലാമിക്ക് സ്റ്റേറ്റ് പുറത്തുവിട്ടു. നൈജീരിയയിലാണ് സംഭവം. ഡിസംബര്‍ 26 ന് പുറത്തു വിട്ട വീഡിയോയില്‍ കണ്ണുകെട്ടിയ 10 പേരെ ആദ്യം കാണിക്കുന്നുണ്ട്. തുടര്‍ന്ന് പതിനൊന്നാമത് ഒരാളെ വെടിവച്ചു കൊല്ലുന്നു.
ഈ നരഹത്യ തങ്ങള്‍ നടത്തിയത് ഇസ്ലാമിക്ക് സ്റ്റേറ്റ് ഖലീഫ അബു ബാക്ക്ര് ബാഗ്ദാദിയുടെ കൊലയക്ക് പകരം വീട്ടാന്‍ വേണ്ടിയാണെന്ന് 2016 ല്‍ ബൊക്കോ ഹറാമില്‍ നിന്ന് 2016 ല്‍ വേര്‍പിരിഞ്ഞ ഇസ്ലാമിക് സ്റ്റേറ്റിന്റെ വെസ്റ്റ് ആഫ്രിക്കന്‍ പ്രോവിന്‍സ് അറിയിച്ചു.