രണ്ടാം ലോകമഹായുദ്ധകാലത്ത് യഹൂദരെ രക്ഷിച്ച ക്രൈസ്തവ വനിതയെ കുറിച്ച് സിനിമ വരുന്നു
ലോസ് ആഞ്ചലസ്: ഹിറ്റ്‌ലര്‍ യഹൂദരെ ക്രൂരമായി വേട്ടയാടിയ രണ്ടാം ലോകമഹായുദ്ധകാലത്ത് ആയിരക്കണക്കിന് യഹൂദരെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിച്ച പോളണ്ടുകാരിയായ കത്തോലിക്കാ യുവതി ഐറീന സെന്‍ഡ്‌ലറുടെ ജീവിതകഥ സിനിമയാകുന്നു.
ഇസ്രായേലി നടിയും വണ്ടര്‍ വുമന്‍ എന്ന സുപ്പര്‍ഹിറ്റ് ഹോളിവുഡ് ചലച്ചിത്രത്തിലെ നായികയുമായ ഗാല്‍ ഗാഡോട്ടാണ് ഐറീനയുടെ വേഷം ചെയ്യുന്നത്. ഗാല്‍ തന്നെയാണ് സിനിമയുടെ സഹ നിര്‍മാതാവും.
ജീവിതത്തില്‍ പ്രചോദനം പകര്‍ന്ന കഥകള്‍ ചലച്ചിത്രമാക്കാനാണ് ഞങ്ങളുടെ തീരുമാനം, ഗാല്‍ പറഞ്ഞു. ഗാലും ഭര്‍ത്താവ് ജറോണ്‍ വര്‍സാനോയും ചേര്‍ന്ന് രൂപം കൊടുത്ത പൈലറ്റ് വേവ് എന്ന സിനിമ നിര്‍മാണ കമ്പനിയുടെ ആദ്യ സിനിമാ ഉദ്യമമാണിത്.
1939 ല്‍ ജര്‍മന്‍ സൈന്യം പോളണ്ടില്‍ കടന്നുകയറിയപ്പോള്‍ വാര്‍സോവിലെ യഹൂദരെ വാര്‍സോ സ്വദേശിയും 29 കാരിയുമായ ഐറീന സഹായിച്ചു. വാര്‍സോ ഗെറ്റോവിയില്‍ തടവിലാക്കപ്പെട്ട 4 ലക്ഷത്തോളം യഹുദരില്‍ നിന്ന് തനിക്ക് സാധിക്കുന്നിടത്തോളം യഹൂദരെ ഐറീന രക്ഷപ്പെടുത്തി.