ഇറാക്കില്‍ നാല് മനുഷ്യവകാശപ്രവര്‍ത്തകരെ കാണാതായി

ബാഗ്ദാദ്: ഫ്രഞ്ച് മനുഷ്യവാകാശ പ്രവര്‍ത്തക സംഘടനയ്ക്കു വേണ്ടി ഇറാക്കില്‍ പ്രവര്‍ത്തിക്കുന്ന നാല് മനുഷ്യവകാശപ്രവര്‍ത്തകരെ ബാഗ്ദാദില്‍ നിന്ന് കാണാതായി.
മനുഷ്യാവകാശ ആവശ്യങ്ങളില്‍ കിഴക്കന്‍ ക്രിസ്ത്യാനികളുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അംഗങ്ങളെയാണ് കാണാതായത്. സിറിയ, ഇറാക്ക്, ലെബനോന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ ഈ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. എസ് ഒ എസ് ഷ്രെയ്ട്ടന്‍സ് ഡി ഓറിയന്റ് എന്നാണ് സംഘടനയുടെ പേര്.
ജനുവരി 22 നാണ് പ്രവര്‍ത്തകരെ കാണാതായതെന്ന് ഫ്രഞ്ച്് അധികാരികള്‍ അറിയിച്ചു. ഫ്രഞ്ച്, ഇറാക്കി അധികാരികള്‍ അവരെ കണ്ടെത്താന്‍ ശ്രമം നടത്തുന്നുണ്ടെന്നും അവര്‍ അറിയിച്ചു. തങ്ങളുടെ വിസ പുതുക്കുന്നതിനു വേണ്ടി ബാഗ്ദാദിലേക്ക് പോയതാണ് പ്രവര്‍ത്തകര്‍.