നിനവേയിലെ ക്രിസ്ത്യാനികള്‍ക്കായി ഇറാക്കി കര്‍ദിനാളിന്റെ അഭ്യര്‍ത്ഥന
മൊസുള്‍: മധ്യേഷ്യയിലെ, വിശേഷിച്ച് ഇറാക്കിലെ ക്രിസ്ത്യാനികള്‍ക്ക് ആത്മീയവും ഭൗതികവുമായ സഹായം എത്തിക്കാന്‍ ഇറാക്കി കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയുടെ അഭ്യര്‍ത്ഥന. ബാബിലോണിന്റെ പാത്രിയര്‍ക്കീസും കല്‍ദായ കത്തോലിക്കാ സഭയുടെ തലവനുമാണ് കര്‍ദിനാള്‍ ലൂയിസ്.
‘ഐഎസില്‍ നിന്ന് വിമോചനം നേടിയതിന്റെ രണ്ടാം വര്‍ഷത്തില്‍ നിനവേ സമതലം നിങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു. സഹോദരങ്ങളേ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും സഹായം നല്‍കുകയും ചെയ്യണേ’ കര്ഗദിനാല് സാക്കോ പറഞ്ഞു.
നിനവേയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ വീടുകളില്‍ തുടരണമെങ്കിലും നാടുവിട്ടു പോയവര്‍ക്ക് മടങ്ങി നാട്ടില്‍ വരണമെങ്കിലും സഹായം കൂടിയേ തീരൂ എന്ന് കര്‍ദിനാള്‍ സാക്കോ വ്യക്തമാക്കി. വടക്കന്‍ ഇറാക്കിലെ ഒരു പ്രദേശമാണ് നിനവേ.