ഇന്ത്യയിലെ വിശുദ്ധര്‍ ആരെല്ലാമാണെന്ന് അറിയാമോ?
വി. പന്തേനൂസ് (എ ഡി 200) : ഇന്ത്യയില്‍ മിഷനറി ജീവിതം നയിച്ചിരുന്ന ഒരു ഗ്രീക്ക് ദൈവ ശാസ്ത്രജ്ഞന്‍ ആയിരുന്നു വി.പന്തേനൂസ്.
താനയിലെ നാലു രക്തസാക്ഷികള്‍ (1321):
വി. തോമസ് ടോലെന്റിനോ – ഒരു ഫ്രാന്‍സിസ്‌ക്കന്‍ മിഷനറി ആയിരുന്ന ഇദേഹം താനയില്‍ വച്ച് മറ്റു മൂന്ന് വിശുദ്ധരോടൊപ്പം രക്ത സാക്ഷിത്വം വഹിച്ചു.
വാഴ്ത്തപ്പെട്ട പാദുവായിലെ ജെയിംസ്, സിയന്നയിലെ പീറ്റര്‍, ടിഫ്ഫ്‌ലിസ് എന്നിവരാണു മറ്റു വാഴ്ത്തപ്പെട്ടവര്‍.
വി. ഫ്രാന്‍സിസ് സേവ്യര്‍ (1506 – 1552) ഈശോ സഭാ അംഗവും സ്‌പെയിന്‍കാരനുമായ ഫ്രാന്‍സിസ് സേവ്യര്‍ 1542 ല്‍ ഗോവയിലെത്തി ഇന്ത്യയില്‍ മിഷണറി പ്രവര്‍ത്തനം നടത്തി. 1622 മാര്‍ച്ച് 12 ല്‍ ആണ് അദ്ദേഹം വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടത്.
വി. ഗോണ്‍സാലോ ഗാര്‍ഷ്യ (1556 – 1597) – ഭാരതത്തില്‍ ജനിച്ച ആദ്യത്തെ വിശുദ്ധന്‍ ആണ് വി.ഗോണ്‍സാലോ ഗാര്‍ഷ്യ. 1862 ജൂണ്‍ 8 ന് ആണ് അദേഹത്തെ വിശുദ്ധനായി സഭ ഉയര്‍ത്തിയത്.
വി. അല്‍ഫോന്‍സാമ്മ (1910 – 1946) – കേരള സഭയുടെ ആദ്യത്തെ വിശുദ്ധ ആണ് വി.അല്‍ഫോന്‍സാമ്മ. ക്ലാര സഭംഗമായിരുന്ന അല്‍ഫോണ്‍സാമ്മയെ 2008 ഒക്ടോബറിലാണ് വിശുദ്ധ ആയി പ്രഖ്യാപിച്ചത്.
വി. ചാവറ കുര്യാക്കോസ്: ( 1805 – 1871) – സി എം ഐ സഭയുടെ സ്ഥാപകന്‍ ആയ ചാവറയച്ചന്‍ രണ്ടായിരത്തി പതിനാലു നവംബര്‍ 23 ന് ആണ് വിശുദ്ധന്‍ ആയത്.
വി. എവുപ്രാസിയ (1877 – 1952) – കര്‍മ്മലീത്ത മഠത്തിലെ അംഗം ആയിരുന്നു എവുപ്രാസിയ. 2014 നവംബര്‍ 23 പരിശുദ്ധ പിതാവ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി.
വി. മാക്‌സി മില്ല്യന്‍ കോള്‍ബെ – 1932 മുതല്‍ മലബാര്‍ മുതല്‍ ഭാരതത്തില്‍ മിഷനറി പ്രവര്‍ത്തനം നടത്തിയിട്ടുള്ള വിശുദ്ധന്‍.
വി. മദര്‍ തെരേസ ( 1910 – 1997) – മിഷണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപക. 2016 സെപ്തംബര്‍ 4 ന് മദറിനെ കല്‍ക്കട്ടയുടെ വി. തെരേസ എന്ന് കത്തോലിക്കാ സഭ വിളിച്ചു തുടങ്ങി.
വി. മറിയം ത്രേസ്യ: 2019 ഒക്ടോബര്‍ 13 ന് ഫ്രാന്‍സിസ് പാപ്പാ മറിയം ത്രേസ്യയെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി