എന്താണ് വിമല ഹൃദയ പ്രതിഷ്ഠ..?
ഞാൻ എന്നെത്തന്നെയോ, മറ്റുള്ളവരെയോ പരി. കന്യകാമറിയത്തിന് സമർപ്പിക്കുന്നതാണ് വിമലഹൃദയ പ്രതിഷ്ഠ. ഈശോ എനിക്കു വേണ്ടി മനുഷ്യാവതാരം ചെയ്തു ജീവിച്ച 33 വർഷങ്ങൾ ഓർമ്മിച്ചു കൊണ്ടാണ് ഈ പ്രാർത്ഥന നടത്തുന്നത്. മാതാവിന്റെ തിരുനാളുകളിലാണ് പ്രതിഷ്ഠ നടത്തുന്നത്. അതിനാൽ തിരുനാളുകൾക്ക് 33 ദിവസങ്ങൾക്കുമുമ്പ് പ്രാർത്ഥന തുടങ്ങാം.
സ്നേഹം തന്നെയായ ഈശോ സ്വയം ശൂന്യനാക്കി എളിമയിൽ നിറഞ്ഞ് പരി. കന്യകാമറിയത്തിന്റെ ഉദരത്തിൽ പ്രവേശിച്ചപ്പോൾ മറിയത്തിന്റെ ഹൃദയ വിമല ഹൃദയമായി മാറി. പരിശുദ്ധാത്മാവിനാലാണ് മറിയം ഗർഭം ധരിച്ചത്. അതിനാൽ മാതാവിന്റെ ആത്മാവും മനസ്യം ശരീരമവുമെല്ലാം പരിശുദ്ധാത്മാവ് നിറഞ്ഞു നിൽക്കുന്നു. പരി. കന്യക പരിശുദ്ധാത്മാവിന്റെ കോട്ടയായി മാറി. വിമല ഹൃദയത്തിന് സമർപ്പിക്കപ്പെടുന്ന ആത്മാക്കളെ പരി. അമ്മ തന്റെയുള്ളിൽ വാഴുന്ന പരിശുദ്ധാത്മാവിന് ഏല്പിച്ചു കൊടുക്കുന്നു. പരിശുദ്ധാത്മാവ് തനിക്കു സമർപ്പിക്കപ്പെട്ട വ്യക്തികളെയും, സമൂഹങ്ങളെയും ശുദ്ധികരിച്ച് രൂപാന്തരപ്പെടുത്തുന്നു. ഇത് പരിശുദ്ധാത്മാവിന്റെ പ്രവർത്തിയാണ്. അതുകൊണ്ട് വിമലഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെടുന്ന ഒരാത്മാവും നശിച്ചു പോകുകയില്ല…
NB. ഭൗതിക കാര്യങ്ങൾ ചോദിച്ചു വാങ്ങാനുള്ള ഒരു പ്രാർത്ഥനയല്ലിത്. മറിച്ച്, സ്വർഗ്ഗീയ യാത്രയിൽ വിശുദ്ധീകരിക്കപ്പെടാൻ താൻ സ്വീകരിക്കേണ്ട പ്രാർത്ഥനയുടെയും പ്രവർത്തികളുടെതുമായ ഒരു ജീവിതശൈലിയാണ് ഈ വിമല ഹൃദയ പ്രതിഷ്ഠ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.