എളിമ, സ്വര്‍ഗത്തിലേക്കുള്ള വഴി: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: സ്വയം താഴ്ത്തുന്നവരെ ദൈവം ഉയര്‍ത്തും എന്നതിന്റെ തെളിവാണ് പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണം എന്ന് ഫ്രാന്‍സിസ് പാപ്പാ ഓര്‍മിപ്പിച്ചു. സ്വര്‍ഗാരോപണത്തിരുനാള്‍ ദിവസം കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനാമധ്യേ സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ.

‘സ്വര്‍ഗത്തിലേക്ക് കരേറ്റപ്പെട്ട പരിശുദ്ധ കന്യാമറിയത്തെ നോക്കിക്കൊണ്ട് ഇന്ന് നമുക്ക് ഒരു കാര്യം പറയാന്‍ സാധിക്കും, എളിമ സ്വര്‍ഗത്തിലേക്ക് നയിക്കുന്ന വഴിയാണ്’ പാപ്പാ പറഞ്ഞു.

‘തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും’ (ലൂക്ക. 14: 11) എന്നാണ് യേശു പഠിപ്പിക്കുന്നത്. നമ്മുടെ കഴിവകളെ പ്രതിയോ നമ്മുടെ സമ്പത്തിനെ പ്രതിയോ നാം എത്ര നന്നായി കാര്യങ്ങള്‍ ചെയ്യുന്നു എന്നതിനോ പ്രതിയോ അല്ല ദൈവം നമ്മെ ഉയര്‍ത്തുന്നത്, പക്ഷേ നമ്മുടെ എളിമയെ പ്രതിയാണ് അവിടുന്ന് നമ്മെ ഉയര്‍ത്തുന്നത്’ പാപ്പാ വിശദമാക്കി.

അവനവനെ കൊണ്ട് കൊണ്ട് തന്നെ നിറഞ്ഞ ഒരു ഹൃദയത്തില്‍ ദൈവത്തിന് സ്ഥാനമില്ല. പലപ്പോഴും നാം നമ്മെ കൊണ്ട് തന്നെ നിറഞ്ഞവരാണ്. അങ്ങനെയുള്ളവരില്‍ ദൈവതതിന് സ്ഥാനമില്ല. എന്നാല്‍ എളിമയോടെ വിഹരിക്കുന്നവരിലൂടെ ദൈവം വന്‍കാര്യങ്ങള്‍ ചെയ്യും, പാപ്പാ പറഞ്ഞു.

പരിശുദ്ധ അമ്മയുടെ രഹസ്യം എളിമയാണ്. ഡാന്റെ എന്ന ഇറ്റാലിയന്‍ മഹാകവി പരിശുദ്ധ അമ്മയെ വിളിച്ചത് മറ്റേത് സൃഷ്ടിയെകാളും എളിമയുള്ളവളും ഏറ്റവും ഉന്നതയും എന്നാണ്, പാപ്പാ അനുസ്മരിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles