പരിശുദ്ധ അമ്മയുടെ വീട് കണ്ടുപിടിച്ച കന്യാസ്ത്രീ

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സിസ്റ്റര്‍ മേരി ഡി മന്‍ഡാത്ത് ഗ്രാന്‍സി ചെറുപ്രായം മുതല്‍ക്കേ മാതാവിനോട് വലിയ ഭക്തി പുലര്‍ത്തിയിരുന്നു. ഈ ഭക്തിയാണ് എഫേസോസില്‍ യോഹന്നാനോടൊത്ത് പരിശുദ്ധ അമ്മ വസിച്ചിരുന്ന ഭവനം കണ്ടുപിടിക്കാന്‍ സിസ്റ്ററിനെ പ്രചോദിപ്പിച്ചത്. ബൈബിളിലെ എഫേസോസ് ഇന്നത്തെ തുര്‍ക്കിയിലാണ് സ്ഥിതി ചെയ്യുന്നത്.

പാരമ്പര്യം അനുസരിച്ച് തന്റെ മരണത്തിന് തൊട്ടുമുമ്പ് യേശു തന്റെ അമ്മയായ മറിയത്തെ പ്രിയ ശിഷ്യനായ യോഹന്നാന്റെ സംരക്ഷണത്തില്‍ ഏല്‍പിച്ചു. ഉയിര്‍ത്തെഴുന്നേല്‍പ് കഴിഞ്ഞ് ഏതാനും നാളുകള്‍ക്ക് ശേഷം യോഹന്നാനും മാതാവും എഫേസോസില്‍ താമസം ആരംഭിച്ചു. മറിയം സ്വര്‍ഗത്തേക്ക് പ്രവേശിക്കുന്നതു വരെ യോഹന്നാന്റെ കൂടെ താമസിച്ചു എന്ന് പാരമ്പര്യം പറയുന്നു.

സിസ്റ്റര്‍ മേരി ഡി മന്‍ഡാത്ത് കണ്ടെത്തുന്നതു വരെ ഈ ഭവനം ചരിത്രത്തില്‍ ആരും അറിയപ്പെടാതെ കിടന്നു.

ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച മേരി 1857 ല്‍ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി എന്ന സന്യാസ സഭയില്‍ ചേര്‍ന്നു. (ഈ സഭയില്‍ അംഗമായിരുന്ന കാതറിന്‍ ലബൂറിനാണ് അത്ഭുത മെഡല്‍ ലഭിച്ചത്).

വൈകാതെ സി. മേരി ഒരു ഫ്രഞ്ച് അനാഥാലയത്തില്‍ 55 അനാഥരുടെ ഉത്തരവാദിത്വത്തില്‍ നിയമിതയായി. അസോസിയേഷന്‍ ഓഫ് ദ ചില്‍ഡ്രന്‍ ഓഫ് മേരി എന്ന സംഘടനയുടെ മേധാവിയായി മേരി മാറി. അവര്‍ക്ക് മറിയത്തിന്റെ വിമല ഹൃദയത്തോട് വലിയ ഭക്തിയുണ്ടായിരുന്നു. മറിയത്തെ പോലെ ആകുക എന്ന് സി. മേരി എല്ലാവരോടും പറയുമായിരുന്നു.

1870 ല്‍ ഫ്രാന്‍സും പ്രഷ്യയും തമ്മിലുള്ള യുദ്ധകാലത്ത് സി. മേരി പാരീസിന് പുറത്തുള്ള ഒരു അനാഥാലയത്തിന്റെ സുപ്പീരിയറായി നിയമിതയായി. കലുഷിതമായ ആ കാലത്ത് സിസ്റ്റര്‍ തന്റെ സംരക്ഷണയിലുള്ള അനാഥരെ കാത്തു പാലിച്ചു.

മിഡില്‍ ഈസ്റ്റിലെ ഫ്രഞ്ച് മിഷണറിമാരെ സഹായിക്കാന്‍ പോകുവാന്‍ ലിയോ പതിമൂന്നാമന്‍ പാപ്പായുടെ ആഹ്വാനം അനുസരിച്ച് സി. മേരി 1886 ല്‍ സ്മിര്‍ണായിലെ ഫ്രഞ്ച് ആശുപത്രിയിലെത്തി. ഈ സ്മിര്‍ണാ ഇന്നത്തെ തുര്‍ക്കിയിലാണ് ഉള്ളത്. ദയനീയമായ അവസ്ഥയിലായിരുന്നു, ആശുപത്രി. സി. മേരിയുടെ പ്രയത്‌നങ്ങളാല്‍ ആശുപത്രി പുനരുദ്ധാരണം ആരംഭിച്ചു.

അക്കാലത്താണ് അവര്‍ ജര്‍മന്‍ മിസ്റ്റിക്ക് ആയിരുന്ന വാഴ്തപ്പെട്ട ആന്‍ കാതറിന്‍ എമിറിച്ചിന്റെയും എഫേസോസിലെ ജോണിന്റെയും രചനകള്‍ വായിച്ചത്. എമറിച്ചിന്റെ രചനകളില്‍ മാതാവിന്റെ വസതിയെ കുറിച്ച് വിവരണങ്ങളുണ്ടായിരുന്നു.

വിശുദ്ധമായ ആ സ്ഥലം കണ്ടെത്തുകയും ആദരിക്കുകയും ചെയ്യണമെന്ന അതിയായ ആഗ്രഹം സി. മേരിയുടെ ഉള്ളിലുദിച്ചു. അത് കണ്ടെത്താന്‍ സിസ്റ്റര്‍ ഇറങ്ങിത്തിരിച്ചു. മറ്റു രണ്ടു വൈദികരെയും എമറിച്ചിന്റെ രചനകള്‍ വായിക്കാന്‍ സി. മേരി പ്രേരിപ്പിച്ചു. അവര്‍ മൂവരും ചേര്‍ന്ന അന്വേഷണം ആരംഭിച്ചു.

1891 ജൂലൈയില്‍ ആദ്യത്തെ പര്യവേഷണ യാത്ര ആരംഭിച്ചു. സി. മേരിയും രണ്ടു വൈദികരും ഗൈഡുകളും ചേര്‍ന്ന് കഴുതകളെയും ഒപ്പം കൂട്ടി യാത്ര തിരിച്ചു. ജൂലൈ 29 ന് അവര്‍ മാതാവിന്റെ വീട് കണ്ടെത്തി. അവിടെ 4ാം നൂറ്റാണ്ടില്‍ പണിത ഒരു പള്ളി കണ്ടെത്തി.

1891 ഒക്ടോബര്‍ 21 ന് ആ വസ്തു വാങ്ങാന്‍ സി. മേരിക്ക് അനുവാദം ലഭിച്ചു. വീട് നിന്നിരുന്ന സ്ഥലം മാത്രമല്ല, അതുള്‍പ്പെടുന്ന മല മുഴുവന്‍ വാങ്ങാനുള്ള പണമാണ് സി. മേരി ചോദിച്ചത്. 1892 നവംബറില്‍ ആ സ്ഥലം വാങ്ങി. അതിന്റെ പുനരുദ്ധാനത്തിനായി സി. മേരി അക്ഷീണം പ്രയത്‌നിച്ചു.

മരണം വരെ സി. മേരി ആ സ്ഥലത്ത് തന്നെ ചെലവഴിച്ചു. ആ പ്രദേശത്തെ ക്രിസ്ത്യാനികളെയും മുസ്ലിംങ്ങളെയും അവര്‍ സേവനം ചെയ്തു.

ലിയോ പതിമൂന്നാമന്‍ പാപ്പാ ഈ വിശുദ്ധ സ്ഥലത്തേക്കുള്ള തീര്‍ത്ഥയാത്രകളെ പ്രോത്സാഹിപ്പിച്ചു. 1961 ആഗസ്റ്റ് 18 ന് ജോണ്‍ ഇരുത്തിമൂന്നാമന്‍ പാപ്പാ ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു. വി. പോള്‍ ആറാമന്‍ പാപ്പയും വി. ജോണ്‍ പോള്‍ രണ്ടാമനും ബൈനഡിക്ട് പതിനാറാമനും ഈ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles