ദുഖവെള്ളിയാഴ്ച കൊറോണയ്‌ക്കെതിരെ പ്രത്യേക പ്രാര്‍ത്ഥനയുമായി സഭ

വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷത്തെ ദുഖവെള്ളിയാഴ്ച ആരാധക്രമത്തില്‍ കൊറോണ വൈറസ് ബാധ അവസാനിക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രത്യേക പ്രാര്‍ത്ഥന ഉള്‍പ്പെടുത്താന്‍ വത്തിക്കാന്‍ ലോകമെമ്പാടുമുള്ള വൈദികരോട് ആവശ്യപ്പെട്ടു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങളില്‍ പ്രത്യേകമായ പ്രാര്‍ത്ഥന വേണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡിവൈന്‍ വര്‍ഷിപ്പ് ആണ്.

ദുഖവെള്ളിയാഴ്ച നടത്തുന്ന പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്നത് വിവിധ വിഭാഗങ്ങളില്‍ പെട്ട ആളുകള്‍ക്കു വേണ്ടിയാണ്. മാര്‍പാപ്പാ, മെത്രാന്മാര്‍, വൈദികര്‍, ഡീക്കന്മാര്‍, വിശ്വാസികള്‍, വേദോപദേശികള്‍, മറ്റു ക്രിസ്ത്യന്‍ വിഭാഗക്കാര്‍, യഹൂദര്‍, ക്രിസ്തുവില്‍ വിശ്വസിക്കാത്തവര്‍, പൊതു ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍, അടിയന്തരമായി പ്രാര്‍ത്ഥന ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്കു വേണ്ടിയാണ് മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്നത്.

പുതിയ പ്രാര്‍ത്ഥന ആരംഭിക്കുന്നത്, ‘പകര്‍ച്ചവ്യാധിയുടെ സമയത്ത് വേദനിക്കവര്‍… എന്നാണ്. ഇപ്പോള്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ആഗോള പകര്‍ച്ചവ്യാധിയുടെ ഫലം അനുഭവിക്കുന്നവര്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. രോഗികള്‍ക്ക് പിതാവായ ദൈവം ആരോഗ്യം പ്രദാനം ചെയ്യട്ടെ. അവരെ ശുശ്രൂഷിക്കുന്നവര്‍ക്ക് അവിടുന്ന് ശക്തി പകരട്ടെ. മരണമടഞ്ഞവര്‍ക്ക് രക്ഷയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനവും നല്‍കട്ടെ, എന്നാണ് ആ പ്രാര്‍ത്ഥന.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles