പരിശുദ്ധാരൂപിയുടെ വണക്കമാസം പതിനൊന്നാം തീയതി
റൂഹാദ്ക്കുദശാ തിരുസ്സഭയെ ഭരിക്കുന്നു.’
പ്രായോഗിക ചിന്തകള്‍
1, തിരുസ്സഭയോടു നിന്റെ അനുസരണ എങ്ങിനെ?
2, തിരുസ്സഭയുടെ അഭിവൃദ്ധിക്കായി നീ ധനസഹായം ചെയ്യുന്നുണ്ടോ?
3,സഭയുടെ ഇടയന്മാരും നാട്ടിലെ പ്രഭുക്കളും ദൈവഭയമുള്ളവരാകുവാന് നീ പ്രാര്‍ത്ഥിക്കുന്നുണ്ടോ.?
പക്ഷപ്രകരണങ്ങള്‍
ലോകാവസാനത്തോളം ഞങ്ങളോടുകൂടി ഇരിക്കുന്നതിനും തിരുസഭയെ ഭരിക്കുന്നതിനുമായി അയയ്ക്കപ്പെട്ട വെളിവിന്റെ അരൂപിയായ റൂഹാദ്ക്കുദശായെ! തിരുസഭയുടെ കാണപ്പെട്ട തലവനായ പരിശുദ്ധ പാപ്പായെ നീ ആദരിക്കേണമെ.
സത്യത്തിലും നീതിയിലും തങ്ങളുടെ ജനങ്ങളെ ഭരിക്കുന്നതിനായി സകല ഇടയന്മാര്‍ക്കും നീതിയുടെ അരൂപിയെ നീ നല്‍കിയരുളേണമേ. നിന്റെ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യവും ശക്തിയും നീ കൊടുത്തരുളേണമേ. സകല വശ്വാസികളിലും നീ അനുസരണയുടെ അരൂപിയെ ചോരിയണമെ. സകല ലൗകികാധികാരികളേയും ആശീര്‍വദിക്കുക. നിന്റെ നേരെയും തങ്ങളുടെ പ്രജകളുടെ നേരെയുമുള്ള കടം നിറവേറ്റുവാന്‍ വേണ്ട വരപ്രസാദവും വെളിവും അവര്‍ക്കു നല്‍കുക.
അവര്‍ നിന്റെ പ്രതിപുരുഷന്മാരും ശുശ്രൂഷികളുമാകുന്നുവെന്ന് അവരെ ഓര്‍മ്മപെടുത്തുക. ഞെരുക്കത്തിലും സങ്കടത്തിലുമിരിക്കുന്ന വിശ്വാസികളെ പ്രത്യേകമായി നീ ആശ്വസിപ്പിക്കുക. സത്യവിശ്വാസത്തെപ്രതി സന്തോഷത്തോടെ ജീവനെ ബലികഴിപ്പാന് ശ്ലീഹാന്മാര്‍ക്ക് ധൈര്യം കൊടുത്തവനേ!
ഞങ്ങളും ഞങ്ങളുടെ സത്യവിശ്വാസത്തെ കോട്ടംകൂടാതെ പാലിക്കുന്നതിനും വിശ്വാസത്തിന്റെ അരൂപിയെ പ്രവൃത്തിയാല്‍ കണിച്ചുകൊണ്ട് മരണപര്യന്തം ജീവിച്ച്,വേദസാക്ഷികളുടെ നിത്യസമ്മാനങ്ങള്ക്ക് യോഗ്യരായിത്തീരുന്നതിനും നീ ഞങ്ങളെ സഹായിക്കണമെന്ന് എത്രയും എളിമയോടുകൂടി അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ആമ്മേന്‍.
7 ത്രീത്വ.
പ്രതിജ്ഞ
പ്രാര്‍ത്ഥന, ധര്‍മ്മം, സന്മാതൃക, എന്നിവ വഴിയായി സഭയുടെ അഭിവൃദ്ധിക്കു ഞങ്ങള്‍ സഹായിച്ചുകൊള്ളാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.